Home ഇന്ത്യ ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം

ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം

344
0

വര്‍ണങ്ങളുടെ ആഘോഷമാണ് ഹോളി. ജാതിമത ഭേദമന്യേ രാജ്യമെമ്ബാടും ഇപ്പോള്‍ ഹോളി ആഘോഷിക്കാറുണ്ട്. ശെത്യകാലത്തിന്റെ അവസാനത്തെയും വസന്തത്തിന്റെ തുടക്കത്തെയും പ്രതീകപ്പെടുത്തി എല്ലാ വര്‍ഷവും ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച്‌ മാസങ്ങളിലാണ് ഹോളി ആഘോഷിച്ച്‌ വരുന്നത്. നിറങ്ങള്‍ പരസ്പരം വാരി വിതറുന്ന ഹോളിയെ പിന്‍പറ്റി പല വിധത്തിലുള്ള ഐതിഹ്യങ്ങള്‍ ഉണ്ട്. ഹോളിയുടെ ആദ്യ ദിനത്തെ ഹോളികാ ദഹന്‍ ചോട്ടി ഹോളി എന്നും രണ്ടാം ദിനം രംഗ്വാലി ഹോളി എന്നും ആണ് വിളിക്കുന്നത്. ഹോളികാ ദഹന്‍ ചോട്ടി ഹോളിയില്‍ ആളുകള്‍ സമൃദ്ധിയും സന്തോഷവും നിറഞ്ഞ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഉണ്ണിമുകുന്ദന്‍ നടന്‍ മാത്രം, അയ്യപ്പനായൊന്നും കാണാന്‍ പറ്റില്ല; പൊങ്കാലക്കെത്തിയ ഭക്തര്‍ പറയുന്നു. ഹോളിക എരാക്ഷസിയെ സങ്കല്പ്പിച്ച്‌, അഗ്നിക്കിരയാക്കുന്നത് ഹോളിയുടെ ആദ്യ ദിനമാണ്. രംഗോലി ഹോളി എന്ന രണ്ടാം ദിനമാണ് പരസ്പരം നിറങ്ങള്‍ വാരി വിതറുന്നത്. ആര്‍ക്കും ആരെ വേണമെങ്കിലും നിറങ്ങള്‍ വാരി എറിയാം എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത.

ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട് രണ്ട് ദിനത്തെ ഹോളിയും രണ്ട് കഥകളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവ രണ്ടും വിഷ്ണു ഭഗവാന്റെ അവതാരങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. വിഷ്ണുഭക്തനായ പ്രഹ്‌ളാദന്‍ എന്ന ബാലന്റെ കഥയുമായി ബന്ധപ്പെട്ടതാണ് ഹോളിയുടെ ഒരു ഐതിഹ്യം. ഹിരണ്യകശിപു എന്ന രാജാവിന്റെ മകനായിരുന്നു പ്രഹ്‌ളാദന്‍. ഹിരണ്യകശിപു തന്റെ ഭരണകാലത്ത് ഹിരണ്യകശിപു നമ: എന്ന മന്ത്രം ഉച്ഛരിക്കാനായിരുന്നു പ്രജകളെ പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ പ്രഹ്‌ളാദന്‍ വിഷ്ണുവിനെ സ്തുതിച്ച്‌ കൊണ്ട് നാരായണ മന്ത്രമായിരുന്നു ജപിച്ചിരുന്നത്. കൈയ്യിലുള്ള സ്വര്‍ണം വിലയില്ലാതാകുമോ? ഏപ്രില്‍ ഒന്ന് മുതല്‍ സംഭവിക്കുന്നത്… കടുത്ത നിയന്ത്രണം ഇതില്‍ അരിശം പൂണ്ട ഹിരണ്യകശിപു മകന്റെ വിഷ്ണു ഭക്തി കുറക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാല്‍ ഒരു ഫലവുമുണ്ടായില്ല.ഒടുവില്‍ പുത്രനെ കൊല്ലാനായി സ്വന്തം സഹോദരി ഹോളികയെ ഹിരണ്യകശിപു ചുമതല ഏല്പ്പിച്ചു. രാക്ഷസിയായ ഹോളികയ്ക്ക് പക്ഷെ പ്രഹ്‌ളാദനെ കൊല്ലാനായില്ല.

അഗ്നിയില്‍ പ്രഹ്‌ളാദനെ ദഹിപ്പിക്കാന്‍ നോക്കിയ ഹോളിക തന്നെ അഗ്നിയില്‍ ചാമ്ബലായി. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് ഹോളികാദഹനമെന്ന ചടങ്ങ് നടത്തുന്നത്. എന്നാല്‍ രംഗോലി ഹോളി സംബന്ധിച്ച ഐതീഹ്യം കൃഷ്ണന്റെയും രാധയുടേയും പ്രണയവുമായി ബന്ധപ്പെട്ടുള്ളതാണ്. കളിത്തോഴിമാരായ രാധയോടും ഗോപികമാരോടുമൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ കൃഷ്ണന്‍ അവരുടെ മേല്‍ നിറങ്ങള്‍ വാരി വിതറിയതിന്റെ ഓര്‍മ്മക്കായാണ് ഹോളി ആഘോഷിക്കുന്നത്. ഇതല്ലാതെ പൂതനയെ കൃഷ്ണന്‍ കൊലപ്പെടുത്തിയതിന്റെ ഓര്‍മക്കായാണ് ഹോളിക ദഹനം ആഘോഷിക്കുന്നത് എന്നും വിശ്വാസമുണ്ട്.

Previous articleകെ.എ.ജി.ഡബ്ല്യു ടാലന്റ് ടൈം 2023
Next articleഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനിൽ റിലീസ് ചെയ്യും

Leave a Reply