Home ഇന്ത്യ മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം ; ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം ; ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി

297
0

ഇംഫാല്‍ : മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് നിയന്ത്രണം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യ സേവനങ്ങള്‍ക്ക് നിയന്ത്രിതമായ രീതിയിലെങ്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂലൈ ഒന്നു വരെ നീട്ടിവെച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കാനായി ഡല്‍ഹിയിലെത്തിയ 10 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഏഴാം ദിവസവും ഡല്‍ഹിയില്‍ തന്നെ തുടരുകയാണ്. നേതാക്കള്‍ ഇന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തും.

Previous articleമുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം എ കുട്ടപ്പൻ അന്തരിച്ചു
Next articleഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

Leave a Reply