ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട്ബഹ്റൈനിൽ 6 ദിവസം അവധി പ്രഖ്യാപിച്ചു. ജൂൺ 27 മുതൽ ജൂലൈ രണ്ട് വരെയുള്ള ആറ് ദിവസം അവധിയായിരിക്കും. അറഫ ദിനം, പെരുന്നാൾ ദിനം തുടർന്നുള്ള രണ്ട് ദിവസങ്ങളാണ് ഔദ്യോഗിക അവധി. വാരാന്ത്യ അവധി ദിനങ്ങളിലൊന്നിൽ ഈദ് അവധി വരുന്നതിനാൽ പകരം ഞായർ അവധി നൽകുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതനുസരിച്ചാണ് മൊത്തം ആറ് ദിവസം തുടർച്ചയായി അവധി ലഭിക്കുക. സർക്കാർ ഓഫിസുകളും മന്ത്രാലയങ്ങളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല.













