മ​സ്ക​റ്റ്: ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെപിഡി​എ) അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി വ​ർ​ണാ​ഭ​മാ​യ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ശി​ശു​ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.
പ​രി​പാ​ടി​യി​ൽ മി​നി ടീ​ച്ച​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ശി​ശു​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം, വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണം, ന​ല്ല സ്വ​ഭാ​വ​ശീ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ പാ​ട്ട്, നൃ​ത്തം, ഫാ​ൻ​സി ഡ്ര​സ്, സ​മൂ​ഹ​ഗാ​നം തു​ട​ങ്ങി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

കെപിഡിഎ ചി​ൽ​ഡ്ര​ൻ​സ് വിം​ഗ് സെ​ക്ര​ട്ട​റി സ​ജി​മോ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ചി​ത്ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ, സെ​ക്ര​ട്ട​റി കോ​ശി ത​ര​ക​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ട്ര​ഷ​റ​ർ പ്രി​യ​രാ​ജ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളും വ​ള​ർ​ത്തു​ന്ന​തി​നും അ​വ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ മി​ക​ച്ച വേ​ദി​യൊ​രു​ക്കു​ന്നു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​വും പ​ങ്കാ​ളി​ത്ത​വും നി​റ​ഞ്ഞ ശി​ശു​ദി​നാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി.

Previous articleമു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്ന​സ് ഹൈ​സ്‌​കൂ​ളി​ല്‍ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പു​ത്സ​വം
Next articleവി​യ​ന്ന സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ര്‍മ​​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക ദി​ന​വും

LEAVE A REPLY