Home ഗൾഫ് സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളെ സുരക്ഷാ കൗൺസിൽ അപലപിച്ചു; തിരിച്ചടിക്കാനുള്ള അവകാശം റിയാദിന് ഉണ്ടെന്നും പ്രമേയം

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളെ സുരക്ഷാ കൗൺസിൽ അപലപിച്ചു; തിരിച്ചടിക്കാനുള്ള അവകാശം റിയാദിന് ഉണ്ടെന്നും പ്രമേയം

34
0

ജിദ്ദ: സൗദി അറേബ്യയ്‌ക്കെതിരായ യമനിലെ ഹൂഥി കലാപകാരികളുടെ ആക്രമണങ്ങളെയും ബാബ് അൽ-മന്ദാബ് കടലിടുക്കിലും ചെങ്കടലിലും വാണിജ്യ കപ്പലുകൾക്കെതിരായ അവരുടെ ഭീഷണികളെയും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ അപലപിച്ചു.സിവിലിയന്മാർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ വിമാനത്താവളങ്ങൾ, അന്താരാഷ്ട്ര സമുദ്ര നാവിഗേഷൻ എന്നിവ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഹൂഥികളുടെ സൈനിക ആക്രമണങ്ങൾ ഉടനടി നിരുപാധികമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സുരക്ഷാ കൗൺസിൽ സ്വയം പ്രതിരോധത്തിനുള്ള സൗദിയുടെ അവകാശത്തെ സ്ഥിരപ്പെടുത്തുകയും ചെയ്തു. പ്രമേയം പ്രകാരം, ഉപരോധ സമിതി ലിസ്റ്റ് ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളതോ ആ സ്ഥാപനങ്ങളുടെ പേരിലോ അതിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയോ ചെയ്യുന്ന എല്ലാ ഫണ്ടുകളും സാമ്പത്തിക ആസ്തികളും മറ്റ് സാമ്പത്തിക വിഭവങ്ങളും മരവിപ്പിക്കാൻ എല്ലാ യുഎൻ അംഗരാജ്യങ്ങളും ബാധ്യസ്ഥരാണ്.

Previous articleന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന് പുതിയ ഭാരവാഹികള്‍; ഗോപിനാഥക്കുറുപ്പ് പ്രസിഡന്റ്, രഞ്ജിത് പിള്ള സെക്രട്ടറി
Next articleഇന്ത്യയിൽ പുതിയ വത്തിക്കാൻ സ്ഥാനപതി ; ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സൊമ്മർടാഗിനെ നിയമിച്ചു

LEAVE A REPLY