Home ഗൾഫ് ബ​ഹ്‌​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വി​ദ്യാ​രം​ഭം: കെ. ആ​ർ. മീ​ര കു​ട്ടി​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു

ബ​ഹ്‌​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വി​ദ്യാ​രം​ഭം: കെ. ആ​ർ. മീ​ര കു​ട്ടി​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു

37
0

മ​നാ​മ: ബ​ഹ്‌​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വി​ജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​രം​ഭ ചട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അഞ്ചിന് ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ നി​ര​വ​ധി കു​രു​ന്നു​ക​ൾ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​യ കെ.ആ​ർ. മീ​ര​യാ​ണ്‌ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രുത്തി​യ​ത്. വി​ദ്യാ​രം​ഭ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും സ​മാ​ജം അം​ഗ​ങ്ങ​ളും എ​ത്തി​യി​രു​ന്നു. 2009-ലും 2013-​ലും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം, 2013-ൽ ​ഓ​ട​ക്കു​ഴ​ൽ പു​ര​സ്കാ​രം, 2014-ൽ ​വ​യ​ലാ​ർ അ​വാ​ർ​ഡ്, 2015-ൽ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം തു​ട​ങ്ങി നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ നേ​ടി​യി​ട്ടു​ള്ള സാ​ഹി​ത്യ​കാ​രി​യാ​ണ് കെ. ​ആ​ർ. മീ​ര. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​മാ​ജം പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ പി​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​യ്ക്ക​ൽ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Previous articleകെ.ബി.എഫ് വെല്‍നസ് ക്ലബിന്‍റെ ‘വാക്ക് ആന്‍ഡ് ടോക്ക്’ ശ്രദ്ധേയമായി
Next articleഅസീസിയിലെ പ്രാർഥനായജ്ഞത്തോടെ റോം ​ഗ്ലോ​ബ​ൽ മീ​റ്റിന് സമാപനം

LEAVE A REPLY