Home ഗൾഫ് ഹൂതി ആക്രമണം : സൗദിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

ഹൂതി ആക്രമണം : സൗദിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

32
0

ദുബായി: സൗദിയിൽ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ദമാമിലെ കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഗ്രൗണ്ട് സപ്പോർട്ട് സ്റ്റാഫായ യുപി ഗോരഖ്പുർ സ്വദേശി കമലേഷ് പാണ്ഡെ (37) മരിച്ചത്. സൗദി പൗരനും കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ട് പേർക്കു പരുക്കേറ്റു. സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. ഇന്ത്യക്കാരനും പാക്കിസ്ഥാൻകാരനും പരിക്കേറ്റു. ഈ മാസം ആദ്യം റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണത്തിലും ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു.

Previous articleമാ​ർ​പാ​പ്പ​യ്ക്ക് തു​ട​ർ​ചി​കി​ത്സ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഡോ​ക്‌​ട​ർ​മാ​ർ
Next articleനി​യു​ക്ത കേ​ര​ള ഗ​വ​ർ​ണ​ർ ഓം​പ്ര​കാ​ശ് മാ​ഥു​ർ ത​ല​സ്ഥാ​ന​ത്തെ​ത്തി; ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

LEAVE A REPLY