Home ഗൾഫ് മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷനു ഗോൾഡൻ വീസ സമ്മാനിച്ച് ബഹ്റിൻ കിരീടാവകാശി

മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷനു ഗോൾഡൻ വീസ സമ്മാനിച്ച് ബഹ്റിൻ കിരീടാവകാശി

21
0

മനാമ: ബഹ്റിൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. രാജ്യത്തിൻ്റെ സ്നേഹാദരവായി മലങ്കര സഭാധ്യക്ഷന് പ്രധാനമന്ത്രി ഗോൾഡൻ വീസ സമ്മാനിച്ചു. മതസഹിഷ്ണുത, സഹവർത്തിത്വം, ബഹുസ്വരത എന്നീ മൂല്യങ്ങളിലാണ് ബഹറിന്റെ പാരമ്പര്യം ഉറച്ചു നിൽക്കുന്നതെന്ന് കിരീടാവകാശി പറഞ്ഞു. രാജ്യത്തെ ആരാധനാലയങ്ങൾ വിവിധ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കുമിടയിൽ പരസ്‌പര ബഹുമാനം വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹറിൻ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നിലപാടുകളെ കാതോലിക്കാ ബാവാ അഭിനന്ദിച്ചു. മതസൗഹാർദവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനു ബഹറിൻ നൽകുന്ന പിന്തുണയ്ക്ക് ബാവാ നന്ദി രേഖപ്പെടുത്തി.

Previous articleആ​വേ​ശ​പ്പെ​രു​മ​ഴ​യാ​യി “പ​ട​ക്ക​ളം 2026′ വ​ടം​വ​ലി മ​ത്സ​രം ഷെ​പ്പാ​ർ​ട്ട​ണി​ൽ അ​ര​ങ്ങേ​റും
Next articleഫൊക്കാനാ വിമൻസ് ഫോറം ഉദ്ഘാടനം ഒക്ടോബർ 11ന്

LEAVE A REPLY