ന്യൂഡല്‍ഹി: ഡല്‍ഹി സമരത്തില്‍ തടവിലാക്കപ്പെട്ടവര്‍ക്ക് നിയമസഹായവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) ഒരു ഫോം പ്രസിദ്ധീകരിച്ചു. ‘ഓരോ കേസും പ്രധാനമാണ്, ആരും ഈ സാഹചര്യത്തെ ഒറ്റയ്ക്ക് നേരിടേണ്ടി വരരുത്. ബാധിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ പിന്തുണയും നിയമസഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’ എന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി എക്‌സ് പോസ്റ്റില്‍ കുറിച്ചു. നിങ്ങളെയോ നിങ്ങള്‍ക്ക് അറിയാവുന്ന ആരെയെങ്കിലുമോ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിട്ടുണ്ടെങ്കില്‍, ദയവായി ഈ ഫോം എത്രയും വേഗം പൂരിപ്പിക്കുക. ബാധിക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരെയും വ്യക്തികളെയും സഹായിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ സിജെപി ക്രോഡീകരിച്ചുവരികയാണ്. ദയവായി ഇത് വ്യാപകമായി പങ്കുവെക്കുക. ഓരോ കേസും പ്രധാനമാണ്, ആരും ഈ സാഹചര്യം ഒറ്റയ്ക്ക് നേരിടേണ്ടി വരരുത്. ബാധിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ പിന്തുണയും നിയമസഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് സിജെപി കുറിച്ചു.












