പാലാ: ലോക വോളണ്ടറി രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പതിവായി രക്തദാനം നടത്തുന്ന ജീവനക്കാര്‍ക്കു ആദരവ് നല്കി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആൻഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ അധ്യക്ഷത വഹിച്ചു. കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്ന ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയും അഭിമാനകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പാലാ ഡിവൈഎസ്പി ടി.എം. വര്‍ഗീസ് ഉദ്ഘാടനവും ആദരവും നിര്‍വഹിച്ചു. രക്തദാനം ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാരെ ഉള്‍പ്പെടുത്തി എംഎസ്എം ബ്ലഡ് ഡോണേഴ്സ് സോണ്‍ എന്ന വാട്സ്അപ് ഗ്രൂപ്പിന്റെ ലോഞ്ചിംഗും നടത്തി. കൃതൃമായ ഇടവേളകളില്‍ അഞ്ചു തവണയില്‍ കൂടുതല്‍ രക്തം ദാനം ചെയ്ത ആശുപത്രിയിലെ ജീവനക്കാരെയാണ് അനുമോദിച്ചത്. ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ.പോളിന് ബാബു സന്ദേശം നല്കി. പബ്ലിക് റിലേഷന്‍സ് സീനിയര്‍ മാനേജര്‍ ജീസ്മോന് ബേബി, ഹ്യൂമന്‍ റിസോഴ്സസ് അസി. മാനേജര്‍ മാഗി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Home ഇന്ത്യ രക്തദാനം നടത്തിയ ജീവനക്കാര്‍ക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആദരവ്












