Home അമേരിക്ക ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് ഇല്ലിനോയി മലയാളി അസോസിയേഷൻ

ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് ഇല്ലിനോയി മലയാളി അസോസിയേഷൻ

38
0
ഇല്ലിനോയി മലയാളി അസോസിയേഷൻ ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ (IMA) നേതൃത്വത്തിൽ ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം മോർട്ടൺ ഗ്രോവിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഒക്ടോബർ 4-ന് സംഘടിപ്പിച്ചു.

ഇല്ലിനോയി മലയാളി അസോസിയേഷൻ ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം

മഹാത്മാഗാന്ധിയുടെ ജീവിതവും സന്ദേശങ്ങളും പൈതൃകവും ഓർമ്മിപ്പിച്ച ചടങ്ങിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. സത്യം, അഹിംസ, സമാധാനം എന്നീ ഗാന്ധിയൻ മൂല്യങ്ങളുടെ ഇന്നത്തെ പ്രസക്തിയെക്കുറിച്ച് പ്രസംഗകർ സംസാരിച്ചു.

IMA പ്രസിഡന്റ് ജോയ് പീറ്റേഴ്സ്, സെക്രട്ടറി പ്രെജിൽ അലക്സാണ്ടർ, ട്രഷറർ ഷാനി ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.

ഇല്ലിനോയി മലയാളി അസോസിയേഷൻ ഗാന്ധിജയന്തി അനുസ്മരണ സമ്മേളനം

CMA പ്രസിഡന്റ് ജോസ് മണക്കാട്ട്, IOC ദേശീയ പ്രസിഡന്റ് സതീശൻ നായർ, FOMAA ദേശീയ ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ, IMA അഡ്വൈസറി ബോർഡ് ചെയർമാൻ ജോർജ് പണിക്കർ എന്നിവർ ആശംസകളും അനുസ്മരണ സന്ദേശങ്ങളും പങ്കുവച്ചു.

ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജനയായ “രഘുപതി രാഘവ രാജാറാം” മിനു റോണി ആലപിച്ചു. തുടർന്ന് വിവിധ കലാ-വിനോദ പരിപാടികളും നടന്നു. പങ്കെടുത്തവർക്കായി ഒരുക്കിയ അത്താഴത്തോടെയാണ് പരിപാടി സമാപിച്ചത്.

ഗാന്ധിജിയുടെ ജീവിതമൂല്യങ്ങളും സത്യത്തിന്റെയും അഹിംസയുടെയും സന്ദേശവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സമ്മേളനത്തിൽ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ലിൻസ് താന്നിച്ചുവട്ടിൽ പരിപാടികളുടെ എം.സി.യായി പ്രവർത്തിച്ചു.

Previous articleനി​യ​മ​വി​ദ്യാ​ഭ്യാ​സം നീ​തി​യു​ടെ​യും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ക​രെ സൃ​ഷ്ടി​ക്ക​ണം: മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

Leave a Reply