ഹൂസ്റ്റണ്‍: ‘രക്ഷയിന്‍ സന്തോഷം’ എന്ന ക്രിസ്തീയ ഭക്തിഗാനത്തിന്റെ സംഗീത സംവിധായകനായ സജി പുല്ലാടിന് പുരസ്‌കാരം.മാര്‍ത്തോമ്മ സഭയുടെ റാന്നി-നിലയ്ക്കല്‍ ഭദ്രാസന ബിഷപ്പ് ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയാണ് പുരസ്‌കാരം സമ്മാനിച്ചത്.ഇതിനു മുന്‍പ് നിരവധി ഭക്തിഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുള്ള സജി പുല്ലാട് ധാരാളം ഗാനങ്ങള്‍ ആലപിച്ചിട്ടുമുണ്ട്.2004 ലും,2009ലും,2024ലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള തനിക്ക് ദൈവം നല്‍കിയ കഴിവ് ഭക്തിഗാനങ്ങളിലൂടെ പ്രകടിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പറയുന്നു. സംഗീത ലോകത്ത് കുടുംബ പാരമ്പര്യമുള്ള സജി പുല്ലാട് ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും, ജോജിക്ക് കൂടുതല്‍ മനോഹരമായ ഗാനങ്ങള്‍ എഴുതുവാന്‍ അവസരം ദൈവം നല്‍കട്ടെയെന്നും സഫ്രഗന്‍ മെത്രാപ്പോലീത്ത ആശംസിച്ചു.
ജഹോവ നിസ്സി( J N Music Creations) മ്യൂസിക് ക്രിയേഷന്‍സിന്റെ ബാനറില്‍ ജോജി സാം ജേക്കബ്ബാണ് രചന നിര്‍വഹിച്ചത്. ഹൂസ്റ്റണില്‍ നടന്ന ചടങ്ങില്‍ വൈദീക ശ്രേഷ്ഠരായ റവ. ജിജോ എം ജേക്കബ്, റവ.സോനു വര്‍ഗീസ്, റവ.ഉമ്മന്‍ ശാമുവേല്‍, കൂടാതെ നിസ്സി ജേക്കബ്, ജോസ് ചാക്കോ, ജോര്‍ജ്ജി ഫ്‌ലോറിഡ, ജീമോന്‍ റാന്നി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തനിക്ക് ലഭിച്ച ഈ അംഗീകാരത്തിന് വളരെ സന്തോഷവും, നന്ദിയും സജി പുല്ലാട് അറിയിച്ചു. ഭാര്യ റോസ് ലിന്‍ സജി, മകള്‍ ഡോ. ലിന്‍സ ആന്‍ സജി, ക്രിസ്റ്റി സോളമന്‍ എന്നീ സംഗീത കുടുംബം പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.












