കൊച്ചി: എറണാകുളത്ത് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി മുന്നണികള്‍. കൊച്ചി കോര്‍പ്പറേഷനിലെ അയ്യപ്പന്‍കാവ് മണ്ഡലത്തില്‍, ദീപക് ജോയി എംഎല്‍എയായതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്. അജിത്കുമാര്‍ 549 വോട്ടുകള്‍ക്ക് വിജയിച്ചു. മുഖ്യമന്ത്രി വിഡി സതീശന്റെ പറവൂര്‍ മണ്ഡലത്തിലെ വടക്കേക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കുനിയന്തോടത്ത് 140 വോട്ടുകള്‍ക്ക് വിജയിച്ചു. പഞ്ചായത്ത് മെമ്പര്‍ സെബി പുത്തന്‍വീട്ടില്‍ വിദേശത്ത് ജോലി ലഭിച്ച് രാജിവച്ചതിനെ തുടര്‍ന്നാണ് ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പൂതൃക്കയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥി വിജയിച്ചു. ട്വന്റി ട്വന്റിയുടെ ദീനാമ്മ ജേക്കബ് 399 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഇതോടെ കോണ്‍ഗ്രസിനും ട്വന്റി ട്വന്റിക്കും പഞ്ചായത്തില്‍ ഏഴു സീറ്റുകള്‍ വീതമായി. പാറക്കടവ് പഞ്ചായത്ത് പുളിയനം തെക്ക് നാലാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ സുഗന്ധി ജോഷി ജയിച്ചു. 207 വോട്ടുകള്‍ക്കാണ് ജയിച്ചത്. മെമ്പറായിരുന്ന രാജി രാജീവ് വിദേശത്ത് ജോലിക്ക് പോയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.












