കൊച്ചി: എറണാകുളം പൂതൃക്ക പഞ്ചായത്തില്‍ വീണ്ടും ഭരണം പിടിച്ച് ട്വന്റി 20. 339 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ദീനാമ്മ ജേക്കബ് വിജയിച്ചു. ബിജെപി – ട്വന്റി 20 കൂട്ടുകെട്ടിന് പിന്നാലെ വിവാദങ്ങളുടെ പുറത്ത് ഭരണം നഷ്ടമായ പഞ്ചായത്താണ് പൂതൃക്ക. ട്വന്റി 20യുടെ മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജാ ജോമോന് രാജിവച്ചതിനെ തുടര്‍ന്നാണ് പൂതൃക്ക പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. എന്‍ഡിഎ മുന്നണി ബന്ധം പരാമര്‍ശിക്കാതെ ആയിരുന്നു ട്വന്റി 20 ഉപതെരഞ്ഞെടുപ്പിനായി പ്രചാരണം നടത്തിയത്. പോസ്റ്ററുകളില്‍ ട്വന്റി 20 സ്ഥാനാര്‍ഥി എന്നു മാത്രമാണ് നല്‍കിയത്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരെ ഒഴിവാക്കി എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു











