എംഎംഎ ക്രിക്കറ്റ് ടൂര്‍ണമെന്റ് മൂന്നാം സീസണ്‍ ഈമാസം 25ന് മെയ്ഡ് സ്റ്റോണില്‍ നടക്കും. ഓക്ക്വുഡ് മൈതാനവും സെന്റ് അഗസ്റ്റിന്‍സ് മൈതാനവും ഈ ആവേശപോരാട്ടത്തിന് വേദിയാകും. മത്സരങ്ങൾ ഈമാസം 25 ഞായറാഴ്ച്ച രാവിലെ 8.30ന് ടൂര്‍ണമെന്റ് ആരംഭിക്കുമെന്നും വൈകിട്ട് 5.30 ന് സമ്മാനദാനത്തോടെ സമാപിക്കുമെന്നും സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍മാരായ ഷൈജന്‍ തോമസും ബിജു ബഹനാനും അറിയിച്ചു. 8 മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാര്‍ക്ക് 750 പൗണ്ടും ട്രോഫിയും ലഭിക്കുമ്പോള്‍ റണ്ണേഴ്‌സ് അപ്പ് സ്വന്തമാക്കുന്നത് 450 പൗണ്ടും ട്രോഫിയുമായിരിക്കും.
മൂന്നാം സമ്മാനം 200 പൗണ്ടും ട്രോഫിയും. മുന്‍ വര്‍ഷങ്ങളിലേതു പോലെ മികച്ച ബാറ്റ്‌സ്മാനും മികച്ച ബൗളര്‍ക്കും ക്യാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. ജൂണ്‍ 25 നു മെയ്ഡ്സ്റ്റണിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി എംഎംഎ പ്രസിഡന്റ് ബൈജു ഡാനിയേല്‍, സെക്രട്ടറി ബൈജു തങ്കച്ചന്‍, ട്രഷറര്‍ വര്‍ഗീസ് സ്‌കറിയ എന്നിവര്‍ അറിയിച്ചു. കളിക്കാര്‍ക്കും കാണികള്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും ഭക്ഷണ സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും പ്രോഗ്രാം ആന്‍ഡ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ ലാലിച്ചന്‍ ജോസഫ് എംഎംഎ അറിയിച്ചു.
ബിനു ജോര്‍ജ്ജ്














