Home യൂറോപ്പ് ട്രംപിന്റെ അയർലൻഡ് സന്ദർശനം ; ഡബ്ലിനിൽ ആയിരങ്ങളുടെ പ്രതിഷേധ മാർച്ച്

ട്രംപിന്റെ അയർലൻഡ് സന്ദർശനം ; ഡബ്ലിനിൽ ആയിരങ്ങളുടെ പ്രതിഷേധ മാർച്ച്

53
0

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിനെതിരെ ഡബ്ലിനിൽ ആയിരങ്ങൾ അണിനിരന്ന് പ്രതിഷേധ മാർച്ച് നടത്തി. ട്രംപിന്റെ രണ്ട് ദിവസത്തെ അയർലൻഡ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിൽ വൻ പ്രതിഷേധം നടന്നത്.ട്രംപിന്റെ നയങ്ങളെയും അമേരിക്കയുടെ വിദേശനയത്തെയും വിമർശിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാരുടെ മാർച്ച്. പലസ്തീൻ വിഷയത്തിലെ അമേരിക്കൻ നിലപാടിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കി.ട്രംപിനെ പരിഹസിക്കുന്ന വേഷങ്ങളും പ്ലക്കാർഡുകളും കൈകളിലേന്തിയാണ് നിരവധി പേർ മാർച്ചിൽ പങ്കെടുത്തത്. ട്രംപിന്റെ സന്ദർശനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഡബ്ലിനിൽ ഉയർന്നത് ജെഫ്രീ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിയുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധത്തിനിടെ മുഴങ്ങിയതായി റിപ്പോർട്ടുണ്ട്. ഡബ്ലിൻ നഗരത്തിലൂടെ നീങ്ങിയ മാർച്ചിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.

Previous articleഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 03 ന്
Next article2029ന് മുമ്പ് 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ; അമിത് ഷാ

Leave a Reply