Home ഓഷിയാന നേ​പ്പാ​ൾ പ്ര​ള​യം: തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി ഒ​മ്പ​തു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

നേ​പ്പാ​ൾ പ്ര​ള​യം: തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി ഒ​മ്പ​തു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

77
0

കാ​ഠ്മ​ണ്ഡു:​ നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ തു​ര​ങ്ക​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ ഒ​മ്പ​തു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. മെ​ക്കാ​നി​ക്ക​ൽ ഫോ​ർ​മാ​ൻ സ​ഞ്ജ​യ് ഷാ, ​മെ​ക്കാ​നി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ ക​ബി​ർ മ​ഹ​ർ​ജാ​ൻ എ​ന്നി​വ​രാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ര​സു​വ ജി​ല്ല​യി​ലെ ത്രി​ശൂ​ലി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള തു​ര​ങ്ക​ത്തി​ൽ നി​ന്നാ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​രു​വ​രെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സ​ഞ്ജ​യ് ഷാ​യെ​യാ​ണ് ആ​ദ്യം തു​ര​ങ്ക​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ത്തി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ ക​ബി​ർ മ​ഹ​ർ​ജാ​നെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​നാ​യി. തു​ര​ങ്ക​ത്തി​നു​ള്ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ​ പേ​രു​ടെ ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​രെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നേ​പ്പാ​ൾ സൈ​ന്യ​വും പൊ​ലി​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 26-നു​ണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ ത്രി​ശൂ​ലി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ തു​ര​ങ്ക​ത്തി​നു​ള്ളി​ൽ ഏ​ക​ദേ​ശം 40-ഓ​ളം തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. രാ​ജ്യ​ത്തെ ആ​റ് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ത​ക​ർ​ത്ത പ്ര​ള​യ​ത്തി​ൽ മൊ​ത്തം 900-ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ്ര​കൃ​തി ​ദു​ര​ന്ത​ത്തി​ൽ നേ​പ്പാ​ളി​ൽ ഇ​തു​വ​രെ 1259 പേ​ർ മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ, 5000 പേ​രെ ഇ​പ്പോ​ഴും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ത്താം ​ദി​വ​സ​വും സൈ​ന്യ​ത്തി​ന്‍റെ​യും മ​റ്റ് ഏ​ജ​ൻ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

Previous articleസ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് പു​ടി​ൻ; ശു​​​​ഭാ​​​​പ്തി​​​​വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ടെ​​​​ന്ന് യു​​​​ക്രെ​​​​യ്നും
Next articleക​ല്ല​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ലോക നാ​ളി​കേ​ര ​ദി​നാ​ച​ര​ണം നടത്തി

Leave a Reply