Home അമേരിക്ക ചിക്കാഗോയിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് സെപ്റ്റംബര്‍ 14-ന് സ്നേഹാദരവ്

ചിക്കാഗോയിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് സെപ്റ്റംബര്‍ 14-ന് സ്നേഹാദരവ്

123
0

ചിക്കാഗോ: ചിക്കാഗോയിലെ മലയാളി സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ സേവനം ചെയ്യുന്ന വ്യക്തിത്വങ്ങളെ ചിക്കാഗോ പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു. സെപ്റ്റംബര്‍ 14-ന് തിങ്കളാഴ്ച വൈകുന്നേരം 6.30-ന് മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിവക ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും പൊതുസമ്മേളനം. ഇത് ഒരു അവാര്‍ഡ്ദാന ചടങ്ങല്ല. തികച്ചും വ്യത്യസ്തമായ ഒരു പ്രോഗ്രാമായിട്ടാണ് ഈ സമ്മേളനത്തെ സംഘാടകര്‍ കാണുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ജലസേചനമന്ത്രി മോന്‍സ് ജോസഫ്, ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, ജോസ് കെ. മാണി എംപി തുടങ്ങിയവര്‍ സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നതും മഹനീയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതുമായിരിക്കും. ചിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ഈ പ്രോഗ്രാമിലേക്ക് കുടുംബസമേതം സംഘാടകര്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സണ്ണി വള്ളിക്കളം – (847) 722 7598, ജോണ്‍ പാട്ടപ്പതി – (847) 312 7151

Previous articleമുതുകാടിന്‍റെ മാജിക് വിസ്മയവുമായി ഹൂസ്റ്റണിൽ “MCUBE
Next articleകാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​ പ​ള്ളി​യി​ൽ വി​ശ്വാ​സ​നി​റ​വി​ൽ നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം

Leave a Reply