Home ഓഷിയാന നേ​പ്പാ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ര​ണ​സം​ഖ്യ 1,127 ആ​യി ഉ​യ​ർ​ന്നു;

നേ​പ്പാ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ര​ണ​സം​ഖ്യ 1,127 ആ​യി ഉ​യ​ർ​ന്നു;

53
0

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,127 ആ​യി ഉ​യ​ർ​ന്ന​താ​യി നേ​പ്പാ​ൾ പൊ​ലി​സ് അ​റി​യി​ച്ചു. ദു​ര​ന്തം സം​ഭ​വി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും കാ​ണാ​താ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​തു​വ​രെ 6,541 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ സൈ​ന്യം, കാ​ണാ​താ​യ 4,858 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 324 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കാ​ണാ​താ​യ സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും തി​രി​കെ ബ​ന്ധ​പ്പെ​ട്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ടൂ​റി​സം ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. നേ​പ്പാ​ളി​ൽ​നി​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​പ്പെ​ട്ട് ഒ​ലി​ച്ചു​പോ​യ അ​ഞ്ച് നേ​പ്പാ​ളി പൗ​ര​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ​നി​ന്ന് ക​ണ്ടെ​ത്തി നേ​പ്പാ​ൾ പൊ​ലി​സി​ന് കൈ​മാ​റി.
അ​തി​നി​ടെ, നേ​പ്പാ​ളി​ൽ​നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ന​ദി​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ ക​ഴി​ക്ക​രു​തെ​ന്ന് ബി​ഹാ​ർ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വെ​ള്ള​ത്തി​ൽ മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കി​ക്കി​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​ദേ​ശം.

Previous articleസി​നി മൈ​ൻ​ഡ്സ് കേ​ര​ള ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Next articleമദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്

Leave a Reply