Home ഇന്ത്യ മാർത്തോമ്മ സഭക്ക് മൂന്നു എപ്പിസ്കോപ്പമാരെ കൂടി തെരഞ്ഞെടുത്തു

മാർത്തോമ്മ സഭക്ക് മൂന്നു എപ്പിസ്കോപ്പമാരെ കൂടി തെരഞ്ഞെടുത്തു

71
0

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രത്യേക മണ്ഡലം യോഗം മൂന്ന് പുതിയ എപ്പിസ്കോപ്പമാരെ (ബിഷപ്പുമാരെ) തെരഞ്ഞെടുത്തു. എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് നിർദേശിച്ച മൂന്ന് വൈദികരും സഭയുടെ ചട്ടപ്രകാരം ആവശ്യമായ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

തിരഞ്ഞെടുക്കപ്പെട്ട പുതിയ എപ്പിസ്കോപ്പമാർ ഇവരാണ്:

റവ. സജു സി. പാപ്പച്ചൻ (കുന്നംകുളം ആർത്താറ്റ് മാർത്തോമ്മാ ഇടവക) – സഭാപരമായ അഭിഷേകത്തിന് ശേഷം സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ എന്ന പേര് സ്വീകരിച്ചു.

റവ. ഡോ. ജോസഫ് ഡാനിയേൽ (സീതത്തോട് കൊട്ടുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ ഇടവക) – സഭാപരമായ അഭിഷേകത്തിന് ശേഷം ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ എന്ന പേര് സ്വീകരിച്ചു.

റവ. മാത്യു കെ. ചാണ്ടി (മല്ലപ്പള്ളി മാർത്തോമ്മാ ഇടവക) – സഭാപരമായ അഭിഷേകത്തിന് ശേഷം മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ എന്ന പേര് സ്വീകരിച്ചു.

തിരുവല്ല അലക്സാണ്ടർ മാർത്തോമ്മ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക സഭാ പ്രതിനിധി മണ്ഡലത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.

Previous article39 രാജ്യങ്ങളുമായി സഹകരിച്ച് സൗദി അറേബ്യ പുതിയ സമുദ്ര സുരക്ഷാ ചട്ടക്കൂട് ആരംഭിച്ചു.
Next articleയുക്രെയ്നിൽ വൻ ആക്രമണം

Leave a Reply