ഏറ്റുമാനൂർ: അന്താരാഷ്ട്ര വേദിയിൽ നേട്ടം കൈവരിച്ച് രാജ്യത്തിന് അഭിമാനമായ പതിനൊന്നു വയസുകാരി റിസ്മിയയെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദരിച്ചു. ലോക ജൂണിയർ ടൂറിസം അംബാസഡർ മത്സരത്തിൽ ഒന്നാം റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ട റിസ്മിയയെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഹഗ് ഇന്റർനാഷണൽ സംഘടിപ്പിച്ച ഓണാഘോഷത്തോടനുബന്ധിച്ചാണ് ആദരിച്ചത്. മകളുടെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിച്ച അമ്മ സൈനബാ ബീവിയെയും ചടങ്ങിൽ ആദരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ ക്രാഫ്റ്റ് ഉത്പന്നങ്ങളുടെ പ്രദർശനം കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഹഗ് ഇന്റർനാഷണൽ സിഇഒ അനീഷ് മോഹൻ, ഹഗ് ഫൗണ്ടേഷൻ ഡയറക്ടർ വി.ജി. ശ്രീദേവി, ഇപ്കായ് ഗ്രേസ് കെയർ ഡയറക്ടർ ഡോ. മാത്യു കണമല, കരിയർ ഗുരു ഡോ. ഐസക് തോമസ് എന്നിവർ പങ്കെടുത്തു.
Home ഇന്ത്യ ലോകവേദിയിൽ രാജ്യത്തിന് അഭിമാനമായ റിസ്മിയയ്ക്ക് ആദരവ്











