വേദഗിരി: പുണ്യഭൂമിയായ വേദവ്യാസഗിരിയുടെ പശ്ചിമസാനുവില്‍ സ്ഥിതിചെയ്യുന്ന വേദഗിരി കലിഞ്ഞാലി ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠയ്ക്കുവേണ്ടിയുളള തേക്ക് മരം കോട്ടയം ജില്ലയിലെ മൂലവട്ടം ദേശത്ത് മേച്ചേരില്‍ തറവാട്ടില്‍ ശ്രീമതി ഉഷാകുമാരിയും, ശ്രീ വാസുദേവന്‍നായരും ചേര്‍ന്ന് ഭഗവത് സമക്ഷം വഴിപാടായി സമര്‍പ്പിച്ചിരിക്കുകയാണ്. തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ കുമരകം ഗോപാലന്‍ തന്ത്രിയുടെയും സ്ഥപതി കൊടുങ്ങല്ലൂര്‍ കെ.യു. ദേവദാസിന്റെയും, ശില്പിമാരായ മാന്നാര്‍ അനന്തന്‍ ആചാരി, കോഴിക്കോട് ശശി്ധരന്‍ ആചാരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ 2023 ജൂണ്‍ 9 വെളളിയാഴ്ച അവിട്ടം നക്ഷത്രം രാവിലെ 8 മണിക്കും 8.40 -യിനും മദ്ധ്യേ മിഥുനം രാശി ശുഭമുഹൂര്‍ത്തത്തില്‍ മൂലവട്ടം മേച്ചേരില്‍ തറവാട്ടില്‍ നിന്നും ദാരുപരിഗ്രഹം (ധ്വജ പ്രതിഷ്ഠക്കുളള തേക്കുമരം മുറിച്ചെടുക്കന്ന ക്രിയ) ചെയ്തു 12 മണിക്ക് ശേഷം ഘോഷയാത്രയായി നിരവധി വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട് വിവിധ ക്ഷേത്രങ്ങളിലേയും, ഭക്തജനങ്ങളുടേയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടുകൂടി വേദഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് അവിടെനിന്നും താലപ്പൊലി ഘോഷയാത്രയോടെ കലിഞ്ഞാലി ശ്രീമഹാദേവ സന്നിധിയില്‍ എത്തിച്ചേരും.
ധ്വജ പ്രതിഷ്ഠാ ദാരുപരിഗ്രഹം കൊടിമര ഘോഷയാത്ര കേരളവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.











