ടോ​​​ക്കി​​​യോ: ​​​​​​തെ​​​ക്ക​​​ൻ ജ​​​പ്പാ​​​നി​​​ലെ കു​​​മാ​​​മോ​​​ട്ടോ പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഭൂ​​​ക​​​ന്പം. വ്യാപക നാ​​​ശ​​​ന​​​ഷ്ട​​​ത്തി​​​നു​​​ പു​​​റ​​​മേ കു​​​റ​​​ച്ചു​​​പേ​​​ർ മ​​​രി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്നും സം​​​ശ​​​യി​​​ക്കു​​​ന്നു. 7.1 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നു. റോ​​​ഡു​​​ക​​​ളി​​​ൽ വ​​​ലി​​​യ വി​​​ള്ള​​​ലു​​​ണ്ടാ​​​യി. തീ​​​പി​​​ടി​​​ത്ത​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. നാ​​​ശ​​​ന​​​ഷ്ട​​​ത്തി​​​ന്‍റെ തോ​​​ത് കൃ​​​ത്യ​​​മാ​​​യി തി​​​ട്ട​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​നാ​​​യി ത​​​കാ​​​യി​​​ച്ചി അ​​​റി​​​യി​​​ച്ചു. പ​​​രി​​​ക്കും നാ​​​ശ​​​ന​​​ഷ്ട​​​വും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഭൂ​​​ക​​​ന്പ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ മൂ​​​ന്നു ല​​​ക്ഷം പേ​​​രോ​​​ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഒ​​​രാ​​​ശു​​​പ​​​ത്രി​​​യി​​​ൽ മാത്രം പ​​​രി​​​ക്കേ​​​റ്റ 50 പേ​​​രെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന അ​​​തി​​​വേ​​​ഗ ട്രെ​​​യി​​​നി​​​ലും കു​​​റ​​​ച്ചു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഏ​​​യി​​​യോ​​​ൺ എ​​​ന്നു പേ​​​രു​​​ള്ള ഷോ​​​പ്പിം​​​ഗ് മാ​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന് ധാ​​​രാ​​​ളം പേ​​​ർ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു. ഭൂ​​​ക​​​ന്പ​​​ത്തി​​​നു പി​​​ന്നാ​​​ലെ മാ​​​ളി​​​ൽ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല. മ​​​റ്റ​​​നേ​​​കം കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി. ‌ഒരു പേപ്പർ നിർമാണ ഫാക്ടറിയുടെ ചിമ്മിനി ഇടിഞ്ഞ് ഒട്ടേറെപ്പേരെ കാണാതായി. സോ​​​ണി, ഫ്യൂ​​​ജി​​​ഫിലിം തു​​​ട​​​ങ്ങി​​​യ വ​​​ന്പ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​തി​​​വേ​​​ഗം ഒ​​​ഴി​​​പ്പി​​​ച്ചു. ഭൂ​​​ക​​​ന്പ​​​ത്തി​​​നു പി​​​ന്നാ​​​ലെ സു​​​നാ​​​മി മു​​​ന്ന​​​റി​​​യി​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചെ​​​ങ്കി​​​ലും വൈ​​​കാ​​​തെ പി​​​ൻ​​​വ​​​ലി​​​ച്ചു. 48,000 വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി 3600 സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ച്ച​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ത​​​കാ​​​യി​​​ച്ചി അ​​​റി​​​യി​​​ച്ചു.

Previous articleപ​ര്‍​പ്പി​ള്‍ സാ​റ്റ​ര്‍​ഡേ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഖ​ത്ത​റി​ലെ ദി ​വേ കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​വീ​സ​സ്
Next articleഇറാനുമായി ചർച്ച നടക്കുന്നു; കരാറിനു സാധ്യതയെന്ന് ട്രംപ്

Leave a Reply