പാലാ: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തൂഫാന് വാരിയര്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പാലാ ബിഷപ്സ് ഹൗസില്‍ നേരിട്ടെത്തിയാണ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തൂഫാന് വാരിയറായി പ്രഖ്യാപിച്ചത്. പാലാ ചാവറ പബ്ലിക് സ്കൂളിലും ബ്രില്യന്റ് സ്റ്റഡി സെന്ററിലും ലഹരിവിരുദ്ധ കാന്പയിനായി തൂഫാന് സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി രമേശ് ചെന്നിത്തല ബിഷപ്പിനെ സന്ദര്‍ശിച്ചത്. ലഹരിക്കെതിരേ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സ്വീകരിക്കുന്ന നിലപാടിനെ മന്ത്രി പ്രശംസിച്ചു. കഴിഞ്ഞ ദിവസം ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറ്റൽ ചടങ്ങിൽ സന്ദേശം നല്കിയ ബിഷപ് സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് വളരെയേറെ പ്രശംസ അര്‍ഹിക്കുന്നതായി പറഞ്ഞിരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ദീപിക നടത്തുന്ന നിതാന്ത ജാഗ്രത പ്രവർത്തനങ്ങളെയും ബിഷപ് കല്ലറങ്ങാട്ട് പ്രശംസിച്ചിരുന്നു.











