മനാമ: സീറോ മലബാർ സൊസൈറ്റി അവധിക്കാലത്ത് കുട്ടികൾക്കായി ഒരുക്കുന്ന സമ്മർ ക്യാമ്പ് ‘കളിമുറ്റ’ത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ലുബിന നദീർ നിർവഹിച്ചു. സിംസ് ഗൂഡ്‌വിൻ ഹാളിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ സിംസ് പ്രസിഡൻറ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ച ഉത്ഘാടന സമ്മേളനത്തിൽ കളിമുറ്റം ജനറൽ കൺവീനർമാരായ ഷെൻസി മാർട്ടിൻ, ലിജി ജോസ്, ജിൻസി ലിയോൺസ് എന്നിവർ ചേർന്ന് ക്യാമ്പിൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന വിവിധ പ്രോഗ്രാമുകളെ കുറിച്ച് വിശദീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉത്ഘാടന വേദിയെ മനോഹരമാക്കി. ജിയാന ജെയ്സൺ, ലിവ്യാ ജെയ്സൺ എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു. കഴിഞ്ഞ 15 വർഷത്തിലേറെയായി അവധിക്കാലങ്ങളിൽ കുട്ടികൾക്കായി സിംസ് സമ്മർ ക്യാമ്പ് ഒരുക്കാറുണ്ട്. ചിത്രരചന, പെയിൻറിംഗ്, ക്രാഫ്റ്റ്, യോഗ, പ്രസംഗ പരിശീലനം, ഗെയിംസ്, മാജിക് ഷോ, കരാട്ടെ-കുങ്ഫു, മ്യൂസിക്, ഡാൻസ് തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മേരി രഞ്ജിത്, ജെനിറ്റ് ഷിനോയ്, ഷീജ ജെയ്സൺ, ബിജി അജീഷ്, മേബിൾ ജോബി, റാൻസി ജെയ്‌മി, ബീന, ഫിലോമിന ജേക്കബ്, ഐശ്വര്യ ജാക്സൺ, ഷീന ജോബിൻ എന്നിവര്‍ ലീഡേഴ്സ് ആയും സോജി മാത്യു, ജെയ്സൺ മഞ്ഞളി,ജോസ് ചാലിശ്ശേരി, ഷാജി സെബാസ്റ്റ്യൻ, ജോൺസൺ നെപ്പോളിയൻ എന്നിവര്‍ കോഓർഡിനേറ്റർമാരായും ഉള്ള കോർ ടീമിനോടൊപ്പം ജിയാന ജെയ്സൺ, ജെറോൺ ജീഫൻ, നാഹോർ നെൽസൺ, ലിനെറ്റ് റോസ്, ആൽവിസ് ലിയോൺസ്, നവീൻ നെൽസൺ, ലിവ്യാ ജെയ്സൺ, അൻസന മരിയ, ജിയ ടി ടി, അന്ന എൽസ ജിനോയ്, അബാൻ ജോസഫ് തുടങ്ങിയ വോളന്റീയർ ടീമും ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. സിംസ് ലേഡീസ് വിങ് ആണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചക്ക് 12.30ന് സമാപിക്കും. രജിസ്ട്രേഷനും മറ്റു കാര്യങ്ങൾക്കുമായി സിംസ് ഓഫീസിലോ അല്ലെങ്കിൽ 38386345 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.











