മാള്‍ട്ട: സെന്റ് തോമസ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ഈ മാസം മൂന്ന്, നാല്, അഞ്ച് തീയതികളിലായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മൂന്നിന് വൈകുന്നേരം 5.30 ന് ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ തിരുനാള്‍ കൊടിയുയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇതോടനുബന്ധിച്ച് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്നേഹവിരുന്നും നടന്നു. വൈകുന്നേരം നടന്ന കലാസന്ധ്യയും ശ്രദ്ധേയമായി. നാലിന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവക വാര്‍ഷിക സമ്മേളനം നടന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനം മാള്‍ട്ട അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് ഗാലിയ കുര്‍മി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍, സീറോമലങ്കര ഇടവക വികാരി ഫാ. സാമുവേല്‍ തൊണ്ടുപറമ്പില്‍, ഫാ. തോമസ് മനക്കുഴി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. പ്രധാന തിരുനാള്‍ ദിനമായ അഞ്ചിന് വൈകുന്നേരം അഞ്ചിന് വല്ലേറ്റയില്‍ തിരുനാള്‍ പ്രദക്ഷിണം നടന്നു. തുടര്‍ന്ന് വൈകുന്നേരം 6.30ന് ചരിത്രപ്രസിദ്ധമായ വല്ലേറ്റ സെന്റ് ജോണ്‍സ് കോ-കത്തീഡ്രല്‍ ദേവാലയത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ റാസ കുര്‍ബാന അര്‍പ്പിച്ചു. തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന വിശ്വാസികള്‍ ആ വിശ്വാസം സ്ഥൈര്യം കാത്തുസൂക്ഷിക്കാനും പ്രഘോഷിക്കാനും ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവജനമായി ജീവിക്കാനും തയാറാകണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
Home യൂറോപ്പ് മാള്‍ട്ടയില്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു.













