ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പപ്പ : ചിത്രം ഇന്ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ന്യൂസിലൻഡിലെ മലയാളികളുടെ പച്ചയായ ജീവിത൦ ആണ് ചിത്രത്തിലൂടെ പറയുന്നത്. ഗോള്‍ഡൻ എജ് ഫിലിംസും,വിൻവിൻഎൻ്റര്‍ടൈൻമെൻ്റിനും വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. അനില്‍ ആൻ്റോ നായകനായി എത്തുന്ന ചിത്രത്തില്‍ ഷിബു ആൻഡ്രൂസ് കഥ, ഛായാഗ്രഹണം, എന്നിവ നിര്‍വ്വഹിയ്ക്കുന്നു. തിരക്കഥ, സംഭാഷണം -അരുദ്ധതി നായര്‍, ഗാനങ്ങള്‍ – എങ്ങാണ്ടിയൂര്‍ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായര്‍, സംഗീതം – ജയേഷ് സ്റ്റീഫൻ, ആലാപനം – സിത്താര ,നരേഷ് അയ്യര്‍, നൈഗ സാനു, എഡിറ്റിംഗ്,കളറിംഗ് – നോബിൻ തോമസ്












