Home ഇന്ത്യ ഗുസ്തി താരങ്ങളുടെ തുടര്‍ സമരപരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും

ഗുസ്തി താരങ്ങളുടെ തുടര്‍ സമരപരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും

265
0

ഗുസ്തി ഫെഡറേഷന്‍ മുന്‍ ചെയര്‍മാനും ലൈംഗിക പരാതിയില്‍ കുറ്റാരോപിതനുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ തുടര്‍ സമരപരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ചേരുന്ന ഖാപ് മഹാ പഞ്ചായത്തില്‍ ആയിരിക്കും ഭാവി സമരപരിപാടികള്‍ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം ശോറാമില്‍ ചേര്‍ന്ന ഖാപ് മഹാ പഞ്ചായത്ത് യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ആദ്യം വിളിച്ചത് കുരുക്ഷേത്രയിലെ പഞ്ചായത്ത് ആയതിനാല്‍, തീരുമാനം ഇന്നത്തേക്ക് മാറ്റിവെച്ചു. ഗുസ്തി താരങ്ങള്‍ എന്ത് തീരുമാനമെടുത്താലും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നു, ജയിക്കാതെ പിന്മാറില്ല എന്നുമാണ് ഖാപ് മഹാ പഞ്ചായത്തിന്റെ നിലപാട്.

കുരുക്ഷേത്രയില്‍ ചേരുന്ന പഞ്ചായത്തില്‍ ഗുസ്തി താരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും എന്നാണ് സൂചന. അന്താരാഷ്ട്ര സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിംഗിന്റെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാറിനു മുകളില്‍ സമ്മര്‍ദ്ദം ശക്തമാണ്. ഗുസ്തി താരങ്ങളുമായുള്ള ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു എന്നാണ് വിവരം. അഞ്ചുദിവസത്തെ സമയപരിധി അവസാനിക്കുന്ന ഈ മാസം 4നകം തീരുമാനമുണ്ടായില്ലെങ്കില്‍ മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കുന്നതടക്കമുള്ള കടുത്ത സമര രീതികളിലേക്ക് കടക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

Previous articleഷിബു ആന്‍ഡ്രൂസ് ഒരുക്കുന്ന പപ്പ ഇന്ന് പ്രദര്ശനത്തിന് എത്തും
Next articleയൂണിഫോമിലെത്തുന്ന സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ; തമിഴ്‌നാട് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍

Leave a Reply