Home അമേരിക്ക എസ്.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ ലെയോ മാര്‍പ്പാപ്പയുടെ ആദ്യ ചാക്രിയലേഖനം ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ വിശദമാക്കുന്ന ഓണ്‍ലൈന്‍ സെമിനാര്‍ ജൂലൈ...

എസ്.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ ലെയോ മാര്‍പ്പാപ്പയുടെ ആദ്യ ചാക്രിയലേഖനം ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ വിശദമാക്കുന്ന ഓണ്‍ലൈന്‍ സെമിനാര്‍ ജൂലൈ അഞ്ചിന്

70
0

ന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ധ്രുതഗതിയിലുള്ള വളര്‍ച്ചയും, മാനവരാശിക്ക് അത് ഉയര്‍ത്തുന്ന വെല്ലുവിളികളും,സാധ്യതകളും വിശദീകരിക്കുന്ന, ലെയോ പതിനാലാമന്‍മാര്‍പ്പാപ്പയുടെ ആദ്യ ചാക്രിയലേഖനമായ മാഗ്‌നിഫിക്ക ഹ്യൂമനിറ്റാസിനെ ആസ്പദമാക്കി സീറോ മലബാര്‍ കാത്തലിക്‌കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ആഭിമുഖ്യത്തില്‍ ജൂലൈ അഞ്ചിന് സൂം സെമിനാര്‍ നടത്തുന്നു. ഞായറാഴ്ച രാത്രി ഒന്‍പതിന് (EST) ഓണ്‍ലൈന്‍ (സൂം)സെമിനാറില്‍ സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍സെക്രട്ടറിയും, പി.ആര്‍.ഒയുമായ റവ. ഡോ. ടോം ഓലിക്കരോട്ട്ആണ് മുഖ്യ പ്രഭാഷകന്‍.

ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയ്ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണവും, എസ്.എം.സി.സി. ഡയറക്ടര്‍റവ. ഫാ. ജോര്‍ജ് എളമ്പാശ്ശേരില്‍ ആമുഖ പ്രസംഗം നടത്തും.ചാക്രിയലേഖനം സംബന്ധിച്ച് വൈദികരും അത്മായരുംഅറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്നഈ സെമിനാറിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായിപ്രസിഡന്റ് ജോര്‍ജ് വി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഷോളികുമ്പിളുവേലി, ബോര്‍ഡ് ചെയര്‍മാന്‍ സിജില്‍ പാലക്കലോടിഎന്നിവര്‍ അറിയിച്ചു.
വളര്‍ന്നു വരുന്ന സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ അന്തസ്സ്, തൊഴില്‍,ധാര്‍മ്മിക ഉത്തരവാദിത്തം എന്നിവയില്‍ ചെലുത്തുന്നസ്വാധീനത്തെപ്പറ്റി ആഴത്തിലുള്ള പഠനമാണ് മാര്‍പ്പാപ്പയുടെ ചാക്രികലേഖനം :;മാഗ്‌നിഫിക്ക ഹ്യൂമനിറ്റാസ്. അതിനാല്‍ സാധിക്കുന്നത്രവൈദികരും, വിശ്വാസികളും ഈ ഓണ്‍ലൈന്‍ സെമിനാര്‍പ്രയോജനപ്പെടുത്തണമെന്നു ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്അഭ്യര്‍ഥിച്ചു.

സെമിനാറിന് എസ്.എം.സി.സി. പ്രസിഡന്റ് ജോര്‍ജ് വി . ജോര്‍ജ്,ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറര്‍ ടോമിപുല്ലാപ്പള്ളില്‍, വൈസ് പ്രസിഡന്റുമ്മാരായ മേഴ്സി കുര്യാക്കോസ്,സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍, ജോയിന്റ് സെക്രട്ടറി ജോജോകോട്ടൂര്‍, ജോയിന്റ് ട്രഷറര്‍ ആന്റോ കവലക്കല്‍, ട്രസ്റ്റിബോര്‍ഡ്‌ചെയര്‍മാന്‍ സിജില്‍ പാലക്കലോടി, വൈസ് ചെയര്‍മാന്‍ ബാബുചാക്കോ, സെക്രട്ടറി ജോണ്‍സന്‍ കണ്ണൂക്കാടന്‍, എസ്.എം.സി. ഗ്ലോബല്‍വൈസ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, എസ്.എം.സി.സി.നാഷണല്‍ എഡ്യൂക്കേഷന്‍ ചെയര്‍ ജോസ് തോമസ്, കമ്മിറ്റിഅംഗങ്ങളായ ടീനു തോമസ്, ഷൈജു കളത്തില്‍, ഷാജിമോന്‍ മിറ്റത്താനി,ജോബി ചെറിയാന്‍, ജിജി ജോണ്‍ , സ്മിത തോമസ്, ബൈജു വിതയത്തില്‍ ,ജോ കടവേലില്‍ , ജിബി പാറക്കല്‍, ജെയ്സണ്‍ വേണാട്ട് , ജോസ്‌സെബാസ്റ്റ്യന്‍ , ജോയ് കുറ്റിയാനി, കുര്യാക്കോസ് ചാക്കോ, ലാലി കളപ്പുര,മോട്ടി മാത്യു , മാര്‍ട്ടിന്‍ വിലങ്ങോലില്‍ , സിറിയക് സ്‌കറിയ , ജോ ജോര്‍ജ് ,റെജിമോന്‍ മാത്യു, റോഷിന്‍ പ്ലാമൂട്ടില്‍ , ജോയ്സ് പോള്‍, ചക്കപ്പന്‍ ,ജെയിംസ് ഓലിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Zoom Meeting ID : 869 9690 9327
Password : 547017

Previous articleലോക നിലവാരമുള്ള കോഴ്‌സുകള്‍ ആരംഭിക്കും: മന്ത്രി മോന്‍സ് ജോസഫ്
Next articleയു.എ.ഇ ഗതാഗത ചരിത്രത്തിൽ സുവർണ്ണ അധ്യായം. ആദ്യ പാസഞ്ചർ ട്രെയിൻ അബുദാബിയിലെത്തി

Leave a Reply