ചങ്ങനാശേരി: ആധുനിക കാല ഘട്ടത്തിലെ ലോക നിലവാരമുള്ള കോഴ്സുകള്‍ കേരളത്തില്‍ ആരംഭിക്കുമെന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ത്തന്നെ ജോലി ലഭ്യമാക്കുന്ന സാഹചര്യം ഒരുക്കുമെന്നും മന്ത്രി മോന്‍സ് ജോസഫ്. ചങ്ങനാശേരിയിലെ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കും 100 ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്കും അവാര്‍ഡ് നല്കുന്ന മെഗാ മെറിറ്റ് ഡേ നിറവ് -2026 എകെഎം സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൗരവേദി ചെയര്മാന് വി.ജെ. ലാലി അധ്യക്ഷത വഹിച്ചു. വിനു ജോബ് എംഎല്‍എ മുഖ്യപ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സമ്മാനദാനം നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ചാള്‍സ് പാലാത്ര, കെ.എ. ഏബ്രഹാം, വി. ബാലകൃഷ്ണൻ, എന്‍. ഹബീബ്, അനന്യ എന്‍., ജസ്റ്റിന് പാലത്തിങ്കൽ, ജോജോ അലക്സ്, ജസ്റ്റിന് ബ്രൂസ്, ഇസബെല്ല, എകെഎം സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടിന്‍സി വാഴക്കാട്, വൈസ് പ്രിന്‍സിപ്പല്‍ സോളി മാത്യു, അഭിഷേക് ബിജു, പിടിഎ പ്രസിഡന്റ് സാജന് ജോയ്, മാത്യു തെക്കനാട്, കെ.കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.











