അയർക്കുന്നം: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ മെരിറ്റ് ഡേയും വിവിധ സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ആന്റണി കിഴക്കേവീട്ടിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി നാകമറ്റം, വാർഡ് അംഗം ഷൈലജ റെജി, പിടിഎ വൈസ് പ്രസിഡന്റ് ബേബി മാത്യു, സ്കൂൾ പ്രിൻസിപ്പൽ ഷൈരാജ് വർഗീസ് സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി കുര്യാക്കോസ്, ഷോൺ ജോണി, അഖിൽ വർഗീസ് കുരുവിള എന്നിവർ പ്രസംഗിച്ചു.











