Home അമേരിക്ക വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് നീക്കം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് നീക്കം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

34
0

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് ഗൂഡാലോചന നടത്തിയെന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. വൈറ്റ് ഹൗസ് പരിസരത്ത് ഈ മാസം നടന്നയുഎഫ്‌സി 250 പരിപാടി ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. വില്യം ലീ സ്പ്രാക്ടസ് ഫോക്നര്‍ എന്നയാളെ വെള്ളിയാഴ്ച്ച വാഷിംഗ്ടണില്‍ നിന്നും ജോര്‍ദാന്‍ ഡബ്ല്യു റിങ്കറെ മിസൂറിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ യുഎഫ്‌സി പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നതനുസരിച്ച്, ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ പരിപാടിക്ക് മുകളിലൂടെ പറത്തുകയും തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുമ്പോള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്യാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്. കഴിഞ്ഞ ഫോക്നറിനും റിങ്കറിനും എതിരെ ”കൊലപാതകം നടത്താനുള്ള ഗൂഢാലോചന” എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. നീതിന്യായ വകുപ്പിന്റെ വിവരമനുസരിച്ച്, ഫോക്നറിന് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ആശയവിനിമയങ്ങളിലൂടെ ഡ്രോണുകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
റിങ്കര്‍, മുമ്പ് അറസ്റ്റിലായ മറ്റൊരാളില്‍ നിന്ന് 1,200 ഡോളര്‍ വാങ്ങി അത് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മറ്റ് വ്യക്തികള്‍ക്ക് കൈമാറിയെന്നാണ് ആരോപണം. കൂടാതെ, ഒമഹായില്‍ വെച്ച് അദ്ദേഹം ആ വ്യക്തിയെ കണ്ടുമുട്ടുകയും ഒരു 12-ഗേജ് പമ്പ് ഷോട്ട്ഗണ്‍ കൈമാറുകയും ചെയ്തതായി ഫെഡറല്‍ അധികൃതര്‍ ആരോപിക്കുന്നു.
ഞായറാഴ്ച നടത്തിയ പരിശോധനയില്‍ റിങ്കറിന്റെ വീട്ടിലും സ്റ്റോറേജ് കണ്ടെയ്നറിലും നിന്ന് രണ്ട് റൈഫിളുകള്‍, ഒരു 9 മില്ലീമീറ്റര്‍ പിസ്റ്റള്‍, ത്രിഡ പ്രിന്റ് ചെയ്ത ഗ്ലോക്ക് മാതൃകയിലുള്ള കൈത്തോക്ക്, ഗ്യാസ് മാസ്‌ക്, ബാലിസ്റ്റിക് പ്ലേറ്റ്, പ്ലേറ്റ് കാരിയര്‍, ഒരു ഷീല്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കണ്ടെത്തിയതായി നീതിന്യായ വകുപ്പ് അറിയിച്ചു.

Previous articleയുഎസില്‍ വീടുകളുടെ അനിയന്ത്രിത വിലവര്‍ധനവ് തടയാനുളള ബില്‍ സെനറ്റില്‍ പാസാക്കി
Next articleഖ​ത്ത​റി​ലെ പ്ര​കൃ​തി​വാ​ത​ക ഹ​ബ്ബി​ലെ സ്ഫോ​ട​നം: മ​രി​ച്ച 13 പേ​രി​ൽ 12 പേ​രും ഇ​ന്ത്യ​ക്കാ​ർ

Leave a Reply