Home ഓഷിയാന മെൽബൺ മീറ്റ്സ് മോദി ; പ്രത്യേക യാത്രാ സൗകര്യമൊരുക്കാൻ പ്രവാസി കൂട്ടായ്മകൾ

മെൽബൺ മീറ്റ്സ് മോദി ; പ്രത്യേക യാത്രാ സൗകര്യമൊരുക്കാൻ പ്രവാസി കൂട്ടായ്മകൾ

66
0

മെൽബൺ : ഇന്ത്യൻ പ്രധാനമന്ത്രി നന്ദ്രേ മോദിയുടെ മെൽബൺ സന്ദർശനത്തോടനുബന്ധിച്ച് സിഡ്നിയി ലുള്ള പ്രവാസികൾക്കായി പ്രത്യേക ‘മോദി എക്സ്പ്രസ് വിമാനം’ ചാർട്ടർ ചെയ്യാൻ ഒരുങ്ങി പ്രവാസി കൂട്ടായ്മകൾ. ജൂലൈ ഒൻപതിന് വൈകുന്നേരം മെൽബണിൽ വെച്ച് നടക്കുന്ന ‘മെൽബൺ മീറ്റ്സ് മോദി’ എന്ന പ്രവാസി സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായാണ് ഈ യാത്രാ സൗകര്യം ഒരുക്കുന്നത്. ഗ്രൂപ്പ് യാത്രയ്ക്കായി താല്പര്യമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രാഥമിക അപേക്ഷകൾ സംഘാടകർ ക്ഷണിച്ചു കഴിഞ്ഞു. എന്നാൽ നിലവിൽ ഇതൊരു വിമാന ടിക്കറ്റ് ബുക്കിംഗോ സ്ഥിരീകരണമോ അല്ലെന്നും, ജനങ്ങളുടെ താല്പര്യവും പങ്കാളിത്തവും വിലയിരുത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാ കൂ എന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

ഏത് എയർലൈൻ വഴിയാണ് യാത്ര, ടിക്കറ്റ് നിരക്ക് എത്രയാണ്, വിമാനത്തിന്റെ സമയക്രമം തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ആവശ്യക്കാരുടെ എണ്ണം പരിഗണിച്ചായിരിക്കും വിമാന സർവീസിന്റെ കാര്യത്തിൽ അന്തിമ രൂപരേഖ തയ്യാറാക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വളരെ ആവേശത്തോടെയാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹം നോക്കിക്കാണുന്നത്.

Previous article“അമേരിക്ക നമ്മുടെ വീടാണ്”. നമ്മുടെ കുടുംബങ്ങളുടെ ഭാവിയാണ് ” വോട്ട് ചെയ്യുക
Next articleകല ഓസ്‌ട്രേലിയയുടെ ഹയർ സെക്കൻഡറി അവാർഡുകൾ സമ്മാനിച്ചു

Leave a Reply