Home യൂറോപ്പ് കാൽവറി പ്രെയർ ഫെല്ലോഷിപ്പിന്റെ ഗോസ്പൽ കൺവെൻഷൻ ജൂൺ 29 മുതൽ അയർലണ്ടിൽ

കാൽവറി പ്രെയർ ഫെല്ലോഷിപ്പിന്റെ ഗോസ്പൽ കൺവെൻഷൻ ജൂൺ 29 മുതൽ അയർലണ്ടിൽ

69
0

കേരളത്തില്‍ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള സുവിശേഷയോഗം ജൂണ്‍ 29-ന് ആരംഭിക്കുന്നു. ജൂണ്‍ 29 മുതല്‍ ജൂലൈ 5 വരെ അയര്‍ലണ്ടിന്റെ വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ നടക്കുന്നതാണ്. ജൂണ്‍ 29-ന് ഗോള്‍വേയിലും, ജൂണ്‍ 30-ന് കില്‍കെന്നിയിലും, ജൂലൈ 1-ന് കാവനിലും, ജൂലൈ 2-ന് വെക്‌സ്‌ഫോര്‍ഡിലും, ജൂലൈ 4-ന് കോര്‍ക്കിലും, ജൂലൈ 5-ന് ഡബ്ലിനിലും സുവിശേഷയോഗം നടക്കും. എല്ലാ യോഗങ്ങളിലും മുവാറ്റുപുഴയില്‍ ഡെന്റല്‍ സര്‍ജനായി പ്രാക്ടീസ് ചെയ്യുന്ന ഡോ. ജോജി കെ. നൈനാന്‍ തിരുവചനസന്ദേശം നല്‍കുന്നതാണ്. യേശുക്രിസ്തുവിന്റെ നിര്‍മ്മലസുവിശേഷം കേള്‍ക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Previous articleഡബ്ലിനിൽ Anointing Fire Bible Convention ജൂൺ 27ന്
Next articleആരോഗ്യം പുതിയ ട്രെൻഡാകട്ടെ – 5കെ റൺ/ വാക്ക് സെപ്തംബറിൽ

Leave a Reply