കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്.സംഭവത്തിനു പിന്നാലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ കെട്ടിടമായ ടെർമിനൽ ഒന്നിനു നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. നിലവിലെ സാഹചര്യങ്ങൾ സായുധസേന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഖേഷം ദ്വീപിനു നേരെ കഴിഞ്ഞ ദിവസം അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുവൈറ്റിനു നേരെ ആക്രമണമുണ്ടായത്.
Home ഗൾഫ് കുവൈറ്റ് വിമാനത്താവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു











