Home യൂറോപ്പ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍; ടോണ്ടന്‍-സോമര്‍സെറ്റ് യൂണിറ്റിന്റെ ‘പഠനോപകരണ വിതരണം’

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍; ടോണ്ടന്‍-സോമര്‍സെറ്റ് യൂണിറ്റിന്റെ ‘പഠനോപകരണ വിതരണം’

81
0

സോമര്‍സെറ്റ്/കോന്നി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ ടോണ്ടന്‍ – സോമര്‍സെറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘പഠനോപകരണ വിതരണം’ പരിപാടി വൈകിട്ട് 5 മണിക്ക് പത്തനംതിട്ട ജില്ലയിലെ കോന്നി പ്രമാടം മല്ലശ്ശേരി കെ.എം.യു.പി സ്‌കൂളില്‍ വെച്ച് നടക്കും. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും ആറന്മുള എംഎല്‍എയുമായ അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്‌കൂളിലെ 65ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ ബാഗ്, നോട്ട് ബുക്കുകള്‍, കുട, ടിഫിന്‍ ബോക്‌സ്, പേനകള്‍, പെന്‍സിലുകള്‍ എന്നിവ ഉള്‍പ്പെടുന്ന പഠനോപകരണ കിറ്റുകള്‍ നല്‍കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം റോബിന്‍ മോന്‍സി അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ഐ ഒ സി യൂ കെ കേരള ചാപ്റ്റര്‍ പ്രെസിഡന്റ് സുജു കെ ഡാനിയല്‍ ,സെക്രട്ടറി ബിജു കുളങ്ങര കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, വാര്‍ഡ് മെമ്പര്‍ ജോളി അജി തോമസ്, യൂണിറ്റ് പ്രസിഡന്റ് അജി തോമസ് മംഗലി, യൂണിറ്റ് ജനറല്‍ സെക്രട്ടറി സൂരജ് പി കെ തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കും.

Previous articleഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്
Next articleക​ർ​ണാ​ട​ക​യി​ൽ രാജിക്കത്ത് നൽകി സിദ്ധരാമയ്യ; ഡി.​കെ. ശി​വ​കു​മാ​ർ മുഖ്യമന്ത്രിയാകും

Leave a Reply