Home യൂറോപ്പ് ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്

ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്

67
0

ചെസ്റ്റര്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചെസ്റ്ററില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്‌സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രിയായി വി ഡി സതീശന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷവും സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് ചെസ്റ്റര്‍ യൂണിറ്റിന്റെ ഔദ്യോഗിക രൂപീകരണോദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്. ചെസ്റ്ററിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി വലിയ ജനപങ്കാളിതം ചടങ്ങില്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോബിന്‍സ് വര്‍ക്കിയുടെ അദ്യക്ഷതയില്‍ നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഓ സി(യു കെ) – കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) – കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ രൂപീകൃതമാകുന്ന 14 – ലാമത്തെ യൂണിറ്റാണ് ചെസ്റ്ററില്‍ രൂപീകൃതമായത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി – യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നു വന്നവരും ചെസ്റ്ററിലെ സാമൂഹിക – സാംസ്‌കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉള്‍പ്പെട്ടതാണ് ഭാരവാഹി പട്ടിക. സംഘടനയുടെ പ്രവര്‍ത്തനം യു കെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതല്‍ യൂണിറ്റുകള്‍ വരും ദിവസങ്ങളില്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് അറിയിച്ചു.

ചെസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍:

ജോബിന്‍സ് വര്‍ക്കി (പ്രസിഡന്റ്)

ജിനീഷ് കുളത്തിനാല്‍ (ജനറല്‍ സെക്രട്ടറി)

വിനോയ് വര്‍ഗീസ്
(വൈസ് പ്രസിഡന്റ്)

സുബിന്‍ കോറ്റത്തില്‍ (ജോയിന്റ് സെക്രട്ടറി)

ബിജു മാത്യു (ട്രഷറര്‍)

Previous articleകള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രതാ നിർദേശം
Next articleഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍; ടോണ്ടന്‍-സോമര്‍സെറ്റ് യൂണിറ്റിന്റെ ‘പഠനോപകരണ വിതരണം’

Leave a Reply