Home അമേരിക്ക ബംഗാളിലെ BJP വിജയം ; മോദിയെ അഭിനന്ദിച്ച് ട്രംപ്

ബംഗാളിലെ BJP വിജയം ; മോദിയെ അഭിനന്ദിച്ച് ട്രംപ്

83
0

പശ്ചിമ ബംഗാളിൽ ആദ്യമായി ഭാരതീയ ജനതാ പാർട്ടി അധികാരം പിടിച്ചടക്കിയതിനെ “ചരിത്രപരവും നിർണ്ണായകവുമായ” വിജയമെന്ന് വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. “ഈ ചരിത്രപരമായ വിജയത്തിൽ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നു,” വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, 294 അംഗങ്ങളുള്ള ബംഗാൾ നിയമസഭയിൽ 206 സീറ്റുകൾ നേടിയാണ് ബിജെപി ഭൂരിപക്ഷം മറികടന്നത്.

ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചതിനാൽ, 147 ആയിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകൾ. പത്ത് വർഷത്തിലേറെ നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റമാണ് ഈ ഫലം ഉണ്ടാക്കിയിരിക്കുന്നത്.

Previous articleഎച്ച്-1ബി വിസകളിൽ 70 ശതമാനവും ഇന്ത്യക്കാർക്ക് ; വിമർശനവുമായി യുഎസ് സെനറ്റർ
Next articleമാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികം മരിയൻ തീർത്ഥാടന കേന്ദ്രത്തില്‍ ചെലവഴിക്കാന്‍ ലെയോ പാപ്പ

Leave a Reply