ഡബ്ലിന്‍: മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലം യൂറോപ്പില്‍ ജെറ്റ് ഇന്ധന ക്ഷാമം ഉണ്ടാകാനുള്ള സാധ്യത കുറയുകയാണെന്ന് റയ്നെയര്‍ സി ഇ ഒ മീഹോള്‍ ഒ ലിയറി.ജൂണ്‍ അവസാനം വരെ തടസ്സമുണ്ടാകാനുള്ള സാധ്യതയില്ലെന്ന് ഇന്ധന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.എന്നാല്‍ മറ്റ് യൂറോപ്യന്‍ എയര്‍ലൈനുകള്‍ കഷ്ടപ്പെട്ടേക്കാമെന്നും ഇദ്ദേഹം വ്യക്തമാക്കി. റയ്നെയര്‍ ചീഫ് എക്സിക്യൂട്ടീവ് യൂറോപ്പിലുടനീളമുള്ള എല്ലാ വിതരണക്കാരുമായി നടത്തിയ കോണ്‍ഫറന്‍സ് കോളിനെ തുടര്‍ന്നാണ് റോയിട്ടേഴ്സിലൂടെ സി ഇ ഒയുടെ വെളിപ്പെടുത്തല്‍ വന്നത്.ജെറ്റ് ഇന്ധന ക്ഷാമം ഉണ്ടാകുമെന്ന സ്വീഡന്റെ മുന്നറിയിപ്പും അദ്ദേഹം നിരസിച്ചു.സംഘര്‍ഷം ഈ മാസം അവസാനിച്ചില്ലെങ്കില്‍ ജൂണ്‍ ആദ്യം മുതല്‍ യൂറോപ്പിലേക്കുള്ള ജെറ്റ് ഇന്ധന വിതരണം തടസ്സപ്പെടുമെന്ന് ഒ ലിയറി ഈ മാസമാദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ധന കമ്പനികള്‍ കൂടുതല്‍ ആത്മവിശ്വാസത്തില്‍ എന്നിരുന്നാലും, കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചകളില്‍ ഇന്ധന കമ്പനികള്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായെന്നും വിതരണ തടസ്സത്തിന്റെ അപകടസാധ്യത കുറയുകയാണെന്നുമാണ് കരുതുന്നത്- സി ഇ ഒ അറിയിച്ചു. ഒരു മാസം മുമ്പ് മെയ് അവസാനം വരെ എല്ലാം ശരിയാണെന്ന് പറഞ്ഞിരുന്നു.ജൂണ്‍ അവസാനം വരെ വിതരണ തടസ്സമുണ്ടാകില്ലെന്നാണ് ഇന്ധന കമ്പനികള്‍ ഇപ്പോള്‍ പറയുന്നത്.കുവൈറ്റില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കണക്കിലെടുത്ത് ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്ന വിപണിയായി ബ്രിട്ടനെ അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. കുവൈറ്റില്‍ കുറവു വന്നാല്‍ ഇടപെടുമെന്ന് വന്‍കിട എണ്ണ കമ്പനികള്‍ അറിയിച്ചിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് നിരക്ക് വര്‍ദ്ധനവുണ്ടാകില്ല ഏപ്രിലിലും മെയ് മാസത്തിലും അവസാന നിമിഷത്തെ ബുക്കിംഗുകള്‍ക്കുള്ള ആവശ്യം പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു. എന്നാല്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വിമാനങ്ങളുടെ ആവശ്യം ദുര്‍ബലമാണ്. യാത്രികരെ പ്രോത്സാഹിപ്പിക്കുന്നതിന് ചില നിരക്കുകള്‍ കുറയ്ക്കാന്‍ എയര്‍ലൈന്‍ പ്രേരണയായെന്നും സി ഇ ഒ അറിയിച്ചു. 2027 മാര്‍ച്ച് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ നിരക്കുകളില്‍ നേരത്തെ പ്രവചിച്ച 4-5% വര്‍ദ്ധനവുണ്ടാകില്ലെന്നും നിരക്ക് മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.













