Home ഗൾഫ് കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ച സെൻട്രൽ കിച്ചൺ ആഭ്യന്തര മന്ത്രാലയം അടച്ചു പൂട്ടി

കുവൈറ്റിൽ അനധികൃതമായി പ്രവർത്തിച്ച സെൻട്രൽ കിച്ചൺ ആഭ്യന്തര മന്ത്രാലയം അടച്ചു പൂട്ടി

105
0

കുവൈറ്റ് സിറ്റി: ജനവാസ മേഖലയിലെ കെട്ടിടം കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സെൻട്രൽ കിച്ചൺ ആഭ്യന്തര മന്ത്രാലയം കണ്ടെത്തി പൂട്ടിച്ചു.
നഗരസഭയുടെ അനുമതിയില്ലാതെയും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ യാതൊരുവിധ പരിശോധനകളോ മേൽനോട്ടമോ കൂടാതെയാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സോഷ്യൽ മീഡിയ വഴി പരസ്യം നൽകി ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തെക്കുറിച്ചുള്ള വിവരത്തെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. അതീവ ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതിനും, ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത തൊഴിലാളികളെ ജോലിക്കുവെച്ചതിനും ഇവിടെ നിരവധി നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പരിശോധനയ്ക്കിടെ പിടിയിലായ ഏഴ് തൊഴിലാളികളെയും പിടിച്ചെടുത്ത സാധനസാമഗ്രികളെയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Previous articleഖത്തറിലേക്കുള്ള വിമാന സർവീസ് മെയ്‌ 1 മുതൽ ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിക്കും
Next articleയൂറോപ്പില്‍ വിമാന ഇന്ധന ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് റയ്നെയര്‍ സി ഇ ഒ

Leave a Reply