Home ഇന്ത്യ കൊടും വേനലിൽ അതിഥിയായി എത്തിയ മൂങ്ങ ശലഭം കൗതുക കാഴ്ചയായി

കൊടും വേനലിൽ അതിഥിയായി എത്തിയ മൂങ്ങ ശലഭം കൗതുക കാഴ്ചയായി

74
0

തലവടി : കൊടും വേനലിൽ അതിഥിയായി എത്തിയ മൂങ്ങ ശലഭം കൗതുക കാഴ്ചയായി. തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ ജോൺസൺ വി. ഇടിക്കുളയുടെ വസതിയിലാണ് ചൊവ്വാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടത്. വളർത്തു നായ ലക്കി തുടർച്ചയായി കുരയ്ക്കുന്നതിന്റെ കാരണമറിയാൻ ഡോ ജോൺസൺ വി. ഇടിക്കുളയുടെ സഹധർമ്മിണി ജിജിമോൾ ജോൺസൺ നോക്കുമ്പോള്‍ ആണ് വിചിത്രമായ ശലഭം ശ്രദ്ധയിൽപ്പെട്ടത്.

ചിറകുകളിൽ മൂങ്ങയുടെ കണ്ണുകൾക്ക് സമാനമായ വലിയ പാടുകളുള്ള വലിയ നിശാശലഭങ്ങളാണ് മൂങ്ങ ശലഭം (Owl Moth). ഇവയുടെ ചിറകുകൾക്ക് തവിട്ടു നിറമാണ്, ശത്രുക്കളെ ഭയപ്പെടുത്താനും വഴിതെറ്റിക്കാനും ഈ കൺപോളകൾ സഹായിക്കുന്നു. പ്രധാനമായും ഏഷ്യ, ഇന്ത്യ, വടക്കേ ഇന്ത്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇവ നിശാചരന്മാരാണ്. ചിറകുകൾക്ക് 12-13 സെ.മീ (ഏകദേശം 5 ഇഞ്ച്) വരെ വലിപ്പമുണ്ട്. മറ്റ് ശലഭങ്ങളിൽ നിന്നും വ്യത്യസ്തമായി രാത്രിയില്‍ ആണ് ഇവരുടെ സഞ്ചാരം.

Previous articleശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഡാളസിൽ കനത്ത നാശനഷ്ടം
Next articleയുഎസ് പാസ്‌പോർട്ടില്‍ ട്രംപിന്റെ ഫോട്ടോ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ചർച്ചകൾ സജീവമായി

Leave a Reply