ടെഹ്റാൻ: ഏതു വമ്പൻ ശക്തിയുടേയും ഭീഷണിക്കു മുന്നിൽ തല കുനിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് യു മസൂദ്പെ സഷ്‌കിയാന്‍..ഭീഷണികള്‍ക്കോ സമ്മര്‍ദ്ദങ്ങൾക്കോ ഉപരോധത്തിനോ വഴങ്ങി ഇറാന്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പെസഷ്‌കിയാന്‍ ഇക്കാര്യം അറിയിച്ചത്. ഭീഷണികള്‍ക്ക് മുന്നില്‍ തലകുനി ക്കില്ലെ ന്നും അമേരിക്കയുടെ നടപടികള്‍ സമാ ധാന ചര്‍ച്ചകളെ തകര്‍ക്കു ന്നതാണെന്നും ഇറാന്‍ ആരോ പിച്ചു..വെടിനിര്‍ത്തൽ സമയത്തും അമേരിക്ക നിരന്തരം കരാര്‍ ലംഘനങ്ങളാണ് നടത്തുന്നത്.. ഇറാനുമേല്‍ വാഷിംഗ്ടണ്‍ ഏര്‍പ്പെടു ത്തിയിരിക്കുന്ന സമുദ്ര നിയന്ത്രണങ്ങള്‍ വെടിനിര്‍ത്തല്‍ കരാറുകളുടെ ലംഘ നമാണ്. ഐക്യരാഷ്ട്രസഭയുടെ നിലപാടിന് വിരുദ്ധമാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും, അമേരിക്കയുടെയോ ഇസ്രയേലിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കുമെന്നും ഇറാൻ പ്രസിഡന്റ കൂട്ടിച്ചേർത്തു.














