Home അമേരിക്ക കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി കാലിഫോര്‍ണിയയില്‍ നേതൃത്വം നല്കുന്നു

കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി കാലിഫോര്‍ണിയയില്‍ നേതൃത്വം നല്കുന്നു

85
0

കാലിഫോര്‍ണിയ: യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ക്രൈസ്തവര്‍ ഓശനഞായര്‍ ആചരിക്കുകയാണല്ലോ. ഈയവസരത്തില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടത്തും. വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന ഓശാനഞായറാഴ്ച വിശ്വാസികള്‍ ഒരേ മനസ്സോടെ ആരാധനാലയങ്ങളില്‍ എത്തിച്ചേരും. കാലിഫോര്‍ണിയായിലെ സാക്രമെന്‍റോ സെന്‍റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഈ വര്‍ഷം നടക്കുന്ന ഹോശാന പെരുന്നാളിന് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. സാന്‍ഫ്രാന്‍സിസ്കോ സെന്‍റ് മേരീസ് ദേവാലയത്തില്‍ വെച്ച് നടക്കുന്ന പെസഹ പെരുന്നാളിനും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും അഭിവന്ദ്യ തിരുമേനി നേതൃത്വം നല്കും. യേശുക്രിസ്തുവിന്‍റെ അനശ്വരമായ സ്നേഹത്തിന്‍റെയും പങ്കുവെക്കലിന്‍റെയും ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പെസഹാപ്പെരുന്നാള്‍ കൊണ്ടാടുന്നു. പാദങ്ങളോളം താഴ്ന്നിറങ്ങി ശുദ്ധീകരിക്കുന്ന വിനയത്തിന്‍റെയും സേവനത്തിന്‍റെയും സന്ദേശം പകര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. യേശുക്രിസ്തുവിന്‍റെ അന്ത്യ അത്താഴവിരുന്നിന്‍റെയും കുര്‍ബാന സ്ഥാപനത്തിന്‍റെയും സ്മരണകളിലാണ് പെസഹാചരണം നടക്കുന്നത്. സാന്‍ഹൊസെ സെന്‍റ് സ്റ്റീഫന്‍സ് സിറിയക് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്കും ഉയിര്‍പ്പ് പെരുന്നാളിനും അഭിവന്ദ്യ തിരുമേനി നേതൃത്വം നല്കും.

.

Previous articleഹണ്ടിംഗ്ടണ്‍ വാലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫിന് ഉജ്വല തുടക്കം
Next articleയുകെയില്‍ പെട്രോള്‍ വിതരണം പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി ആസ്ദ മേധാവി,

Leave a Reply