Home ഇന്ത്യ ഏറ്റുമാനൂരിൽ BJP ശക്തി തെളിയിക്കും; അഡ്വ. ബി.ജയചന്ദ്രൻ സ്ഥാനാർത്ഥിയാകും

ഏറ്റുമാനൂരിൽ BJP ശക്തി തെളിയിക്കും; അഡ്വ. ബി.ജയചന്ദ്രൻ സ്ഥാനാർത്ഥിയാകും

459
0
Screenshot

ഏറ്റുമാനൂരിൽ BJP ശക്തി തെളിയിക്കും; അഡ്വ. ബി.ജയചന്ദ്രൻ സ്ഥാനാർത്ഥിയാകും

കോട്ടയം :

കോട്ടയം ജില്ലയിൽ BJP ക്ക് സ്വന്തം നിലയിൽ വ്യക്തമായ സ്വാധീനമുള്ള ഏറ്റുമാനൂർ മണ്ഡലത്തിൽ അഡ്വ. ബി.ജയചന്ദ്രൻ സ്ഥാനാർത്ഥിയാകും. യുവമോർച്ച ഏറ്റുമാനൂർ മുൻ മണ്ഡലം പ്രസിഡണ്ടും
യുവ മോർച്ച മുൻ ജില്ലാ സെക്രട്ടറിയുമായി രാഷ്ട്രീയജീവിതം ആരംഭിച്ച്
ഏറ്റുമാനൂർ
BJP മണ്ഡലം ജന:സെക്രട്ടറി
BJP മണ്ഡലം പ്രസിഡണ്ട് വ്യക്തിമുദ്ര പതിപ്പിച്ചു
ലീഗൽ സെൽ കോട്ടയം ജില്ല കൺവീനർ,
ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡണ്ട്,
ലയൺസ് ക്ലബ് പ്രസിഡണ്ട്,
ജേസീസ് പ്രസിഡണ്ട്
കോസ്‌മോസ് ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡണ്ട്
സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . ഏറ്റുമാനൂർ മണ്ഡലത്തിൽ വ്യക്തമായ ബന്ധങ്ങളും സ്വാധീനവമുള്ള ജയചന്ദ്രനിലൂടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ കഴിയുമെന്ന് BJP കരുതുന്നു. മണ്ഡലത്തിലെ അയ്മനം പഞ്ചായത്ത് ഭരണം കൂടാതെ എല്ലാ പഞ്ചായത്തിലും കൂടാതെ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലും സ്വന്തമായ അംഗങ്ങളും ഒത്തുചേരുമ്പോൾ BJP ഇക്കുറി ഏറ്റുമാനൂരിൽ നിർണ്ണായക ശക്തിയാകും.

വരുന്ന തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സിറ്റിങ്ങ് എം. എൽ. എ. ശ്രീ. വി.എൻ വാസവനിലൂടെ LDF വിജയം നേടാൻ കഴിയും എന്ന് ഇടതുപക്ഷം ശുഭപ്രതീക്ഷയിലാണ്. എന്നാൽ ഭരണവിരുദ്ധ വികാരവും ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമടക്കം LDF നെ ദുർബലപ്പെടുത്തുന്ന വിഷയങ്ങൾ തിരിച്ചടിക്കുമെന്ന് ഉറപ്പാണ്.

UDF സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും കരുത്തുറ്റ സ്ഥാനാർത്ഥികൾ പ്രഖ്യാപനത്തിനായി കാത്തിരിപ്പ് തുടരുന്നു. ജോസഫ് ഗ്രൂപ്പ് ശക്തരായ സ്ഥാനാർത്ഥികളെ രംഗത്ത് ഇറക്കുമെന്ന് പറയുന്നുണ്ടെങ്കിലും സംഘടന ദൗർബല്യം തെരഞ്ഞെടുപ്പിലെ പ്രകടനത്തെ ബാധിക്കുമെന്നത് യാഥാർത്ഥ്യം മാത്രമാണ്.

കേരളം ബി.ജെ.പി.ക്ക് വഴിമാറുന്ന കാഴ്ച നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് എല്ലാവരും സമ്മതിച്ച് കഴിഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓരോ മണ്ഡലങ്ങളും പഠിച്ച് ജയസാദ്ധ്യതകളും പാർട്ടിക്ക് വേണ്ടി പരമാവധി വോട്ടുകൾ നേടുവാൻ കഴിവുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തിയും കേരളത്തിൽ ഭാവിയിൽ നിർണ്ണായക ശക്തിയാകണമെന്ന ബോധ്യം BJP സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരുപോലെ മുമ്പോട്ടു പോകുകയാണ്. ആയതിന് ബലം നൽകുന്ന സന്ദേശം ഏറ്റുമാനൂരിൽ നിന്നും ബി.ജയചന്ദ്രനിലൂടെ പ്രതിഫലിക്കും

Previous articleഇറാൻ നിരുപാധികം കീഴടങ്ങാതെ ആക്രമണം നിർത്തില്ലെന്ന് ട്രംപ് ; സമാധാന ശ്രമവുമായി വിവിധ രാജ്യങ്ങൾ ബന്ധപ്പെട്ടെന്ന് ഇറാൻ; ഇറാൻ കപ്പലിന് അഭയം നൽകിയതായി ഇന്ത്യ; ഇന്നത്തെ യുദ്ധവാർത്തകൾ ഒറ്റനോട്ടത്തിൽ
Next articleഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ് ഐ കോൺഗ്രിഗേഷനിൽ വെച്ച് നടത്തപ്പെട്ട സ്ഥിരീകരണ ശുശ്രൂഷയിൽ 19 കുട്ടികൾ സഭയുടെ പൂർണ്ണ അംഗത്വം സ്വീകരിച്ചു

Leave a Reply