Home അമേരിക്ക ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോസ് മണക്കാട്ട്...

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോസ് മണക്കാട്ട് അഭിനന്ദിച്ചു

137
0

ചിക്കാഗോ: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച മഹാനടൻ ശ്രീ മോഹൻലാലിനെ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോസ് മണക്കാട്ട് നേരിട്ട് സന്ദർശിച്ച് അഭിനന്ദിച്ചു. എറണാകുളത്തുള്ള മോഹൻലാലിന്റെ വസതിയിലെത്തിയാണ് അദ്ദേഹം ഈ ആദരവ് അറിയിച്ചത്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ ജോസ് മണക്കാട്ട് വിശദീകരിക്കുകയും സംഘടനയുടെ എല്ലാ അംഗങ്ങളുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും മോഹൻലാലിന് കൈമാറുകയും ചെയ്തു.
ചിക്കാഗോ മലയാളി സമൂഹത്തിന്റെ സ്‌നേഹവും അഭിമാനവും ഏറ്റുവാങ്ങിയ മോഹൻലാൽ, അസോസിയേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സംഘടനയ്ക്ക് തന്റെ എല്ലാ ആശംസകളും അറിയിക്കുകയും ചെയ്തു.ഒരു മണിക്കൂറോളം നീണ്ട സൗഹൃദ സംഭാഷണത്തിൽ ,മോഹൻലാൽ നാളിതു വരെ മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളെ ശ്രീ ജോസ് മണക്കാട്ട് പ്രകീർത്തിക്കുകയും അദ്ദേഹത്തിന് ഹൃദയപൂർവ്വമായ ആശംസകൾ അറിയിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം, അമേരിക്കയിലേക്ക് മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിച്ചതായി ശ്രീ ജോസ് മണക്കാട്ട് അറിയിച്ചു.ഈ സൗഹൃദപരമായ കൂടിക്കാഴ്ച മലയാളി സമൂഹത്തിനും ചലച്ചിത്രലോകത്തിനും ചിക്കാഗോ മലയാളി അസോസിയേഷനും ഒരുപോലെ അഭിമാനകരമായ ഒരു നിമിഷമായി മാറി.

Previous articleകേരളത്തെ തഴഞ്ഞ് കേന്ദ്ര ബജറ്റ് ; വിദേശ യാത്രയ്ക്ക് നികുതി കുറയ്ക്കുന്നത് അടക്കം പ്രവാസികൾക്ക് നേട്ടമാകുന്ന പ്രഖ്യാപനങ്ങൾ ആശ്വാസം
Next articleസിനായ് ഏരിയ പ്രയര്‍ ഗ്രൂപ്പ് ക്രിസ്മസ് – പുതുവത്സര ആഘോഷം നടത്തി; മുതിര്‍ന്ന മാതാപിതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു

Leave a Reply