ലാസ് വെഗാസ്: അമേരിക്കന്‍ വ്യവസായ മേഖലയില്‍ കൈയ്യൊപ്പു ചാര്‍ത്തിയ വ്യവസായി ജോണ്‍ ടൈറ്റസിന്റ് ഏവിയേഷന്‍ ആര്ഡക്കമിസ്റ്റ് എന്ന പുസ്തകം പ്രകാശനം ചെയ്തു. ഫോമ വെസ്റ്റേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ലാസ് വെഗാസില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പുസ്തക പ്രകാശനം നടത്തിയത്. ‘ഏവിയേഷന്‍ ആല്‍ക്കമിസ്റ്റ്’ എന്ന പുസ്തകത്തിന്റെ കോപ്പി ജോണ്‍ ടൈറ്റസ് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, മുന്‍ ഫോമാ സെക്രെട്ടറി ജോണ്‍ സി വര്‍ഗീസ്, മുന്‍ ട്രെഷറര്‍ ജോസഫ് ഔസോ, ആര്‍.വി.പി. ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ക്കു നല്‍കി കൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. ആത്മകഥയുടെ ആമുഖം അവതരപ്പി ച്ചുകൊണ്ടാണ് ‘ഏവിയേഷന്‍ ആല്‍ക്കമിസ്റ്റ്’ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തിയത്. ജീവിത യാത്രയില്‍ സന്തത സഹചാരിയായി എപ്പോഴും കൂടെയുള്ള അദ്ദേഹത്തിന്റെ പത്‌നി കുസുമം ടൈറ്റസും ഈ ചടങ്ങിന് ദൃക്സാക്ഷിയായിരുന്നു.

എല്ലാ കഥകളും ഒരു പോയിന്റില്‍ നിന്നായിരിക്കും ആരംഭിക്കുന്നത്, എങ്കിലും ചില കഥകള്‍ എന്തുകൊണ്ട് ആ പോയിന്റില്‍ നിന്നും ആരംഭിച്ചു എന്നൊരു ചോദ്യം അവശേഷിക്കും. അവിടെയാണ് ഫോമയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ജോണ്‍ ടൈറ്റസ് (ബാബു) എന്ന ഏവിയേ ഷന്‍ ആല്‍ക്കമിസ്റ്റിന്റെ ആത്മക ഥയുടെ ജൈത്രയാത്ര ആരംഭിക്കു ന്നത്. 1971 ല്‍ പത്ത നംതിട്ടയില്‍ നിന്നും എയറോനോ ട്ടിക്കല്‍ എഞ്ചിനീയറിംഗ് ഉപരി പഠനത്തിനായി അമേരിക്ക യിലെത്തുന്ന ഇരുപത് വയസുകാരനായ ഒരു സാധാരണ മലയാളി യുവാവിന്റെ, അതിജീവനത്തിന്റെ കടമ്പകളും അതിന് ശേഷം ബിസിനസ്സില്‍ വെട്ടിപ്പിടിച്ച വിജയഗാ ഥയും കേട്ടിരുന്ന സദസ്സിലെ പുതിയ തലമുറയ്ക്ക് അത്ഭുതവും അതിശയ വുമാണ് സമ്മാനിച്ചത്.
1984 മുതല്‍ വാഷിംഗ്ടണിലെ സിയാറ്റില്‍ പ്രവര്‍ത്തിക്കുന്ന എയ്‌റോ കോണ്‍ട്രോള്‍സ് എന്ന കമ്പനി ഇന്ന് അമേരിക്കയിലെ വ്യോമയാന ബിസിനസ്സില്‍ മുന്‍നിരയിലാണ്. ആഗോള വ്യോമയാന ഭീമനായ ബോയിങ് വിമാന കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ കമ്പനിക്ക് അമേരിക്കയിലുടനീളം ബന്ധങ്ങളുണ്ട്.ഫോമ വെസ്റ്റേണ്‍ റീജിയന്‍ ആര്‍.വി.പി ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ഈ ചടങ്ങില്‍ ബിസിനസ്സ് ചെയര്‍ ബിജു സ്‌കറിയ സ്വാഗതമേകുകയും നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സുജ ഔസോ, സാജന്‍ മൂലപ്പാക്കല്‍, ഡോ. മഞ്ജു പിള്ള, ആഗ്‌നസ് ബിജു, റീജിയണല്‍ ചെയര്‍മാന്‍ റിനി പൗലോഡ്, സെക്രട്ടറി സജിത് തൈവളപ്പില്‍, ട്രഷറര്‍ മാത്യു ചാക്കോ, വൈസ് ചെയര്‍മാന്‍ ജോസഫ് ഔസോ, ജോയിന്റ് സെക്രട്ടറി സെല്‍ബി കുര്യാക്കോസ്, പി.ആര്‍.ഒ. പന്തളം ബിജു തോമസ്, ജാസ്മിന്‍ പരോള്‍, ഡോ. രശ്മി സജി, രാജന്‍ ജോര്‍ജ്, ജാക്സണ്‍ പൂയപ്പാടം, പോള്‍ ജോണ്‍, ഷാന്‍ പരോള്‍, സര്‍ഗം പ്രസിഡന്റ് വില്‍സണ്‍ നെച്ചിക്കാട്ട്, കൊളറാഡോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വിമല്‍ ആന്‍ഡ്രൂസ്, മങ്ക പ്രസിഡന്റ് പത്മപ്രിയ പാലോട്ട്, കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് ഡോ. തോംസണ്‍ ചെമ്പ്‌ലാവില്‍, സെക്രട്ടറി ഡേവിഡ് പറപ്പിള്ളി എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഫോമ നാഷണല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി,, നാഷണല്‍ നേതാക്കളായ തോമസ് കര്‍ത്തനാല്‍, മോളമ്മ വര്‍ഗീസ്, ബിജു തോണിക്കടവില്‍, മാത്യു വര്‍ഗീസ്, അനു സ്‌കറിയ, ബിനോയ് തോമസ്, രേഷ്മ രഞ്ജന്‍, ജിഷോ തോമസ്, രാജു പള്ളത്ത്, മോന്‍സി വര്‍ഗീസ്, എന്നിവരുടെ സാന്നിധ്യം ഏറെ ശ്രദ്ധയാകര്‍ഷിച്ചു..











