Home അമേരിക്ക കുടിയേറ്റക്കാർ അമേരിക്കൻ സ്വപ്നം തകർക്കുന്നു ; ജെ ഡി വാൻസ്‌

കുടിയേറ്റക്കാർ അമേരിക്കൻ സ്വപ്നം തകർക്കുന്നു ; ജെ ഡി വാൻസ്‌

135
0

വൻ തോതിലുള്ള കുടിയേറ്റം അമേരിക്കൻ സ്വപ്നം കവർന്നെടുക്കുന്നു എന്ന വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പ്രസ്താവം വിവാദമായി. അങ്ങിനെയെങ്കിൽ അദ്ദേഹം ഇന്ത്യക്കാരിയായ ഭാര്യ ഉഷയെയും ഇരു വംശങ്ങളിൽ പെട്ട മക്കളെയും ഇന്ത്യയിലേക്ക് അയക്കണമെന്നു സോഷ്യൽ മീഡിയയിൽ ചിലർ പ്രതികരിച്ചു. വാൻസ്‌ കാപട്യക്കാരൻ ആണെന്നും വംശവിദ്വേഷം ഉയർത്തുകയാണെന്നും ആക്ഷേപം ഉയർന്നു. എക്‌സിലാണ് വാൻസ്‌ ആക്ഷേപം ഉന്നയിച്ചതും പ്രതികരണങ്ങൾ വിളിച്ചു വരുത്തിയതും. അമേരിക്കൻ ജീവനക്കാരുടെ തൊഴിലുകൾ കുടിയേറ്റക്കാർ കവർന്നെടുക്കുന്നു എന്നദ്ദേഹം പറഞ്ഞു. ആ അഭിപ്രായത്തെ എതിർക്കുന്നത് പഴയ സംവിധാനത്തിൽ സമ്പന്നരായവർ ആണ്.

എക്‌സിൽ ഒരാൾ പ്രതികരിച്ചു: “അങ്ങിനെയെങ്കിൽ നിങ്ങൾ ഉഷയെയും അവരുടെ ഇന്ത്യൻ കുടുംബത്തെയും നിങ്ങളുടെ രണ്ടു വംശത്തിലും പെട്ട മക്കളെയും ഇന്ത്യയിലേക്കു അയക്കണം.” അമേരിക്കക്കാർ അന്യ വംശജരും മറ്റു ഭാഷക്കാരും വ്യത്യസ്ത നിറമുള്ളവരുമായ അയൽക്കാരുമൊത്തു കഴിയേണ്ടി വരുന്നത് തികച്ചും അസ്വീകാര്യമാണെന്നു വാൻസ്‌ നേരത്തെ ന്യൂ യോർക്ക് പോസ്റ്റിന്റെ പോഡ്‌കാസ്റ്റിൽ പറഞ്ഞിരുന്നു. പ്രസിഡന്റ് ട്രംപിന്റെ തീവ്രഭാഷ ആവർത്തിക്കാറുള്ള വാൻസ്‌ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ ആക്രമിക്കാനും മറക്കാറില്ല. ബൈഡൻ ഭിന്നത വളർത്തിയെന്നാണ് ആക്ഷേപം. രേഖകൾ ഇല്ലാത്തവരെയെല്ലാം നാടു കടത്തുമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “കഴിയുന്നത്ര ആളുകളെ നാടു കടത്തും.”

ഹിന്ദുവായ ഉഷ തന്റെ ക്രിസ്തുമത വിശ്വാസം സ്വീകരിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചതിന്റെ പേരിൽ വാൻസ്‌ നേരത്തെ വിവാദം ഉയർത്തിയിരുന്നു.

Previous articleപാക്കിസ്താന്‍ പാർലമെന്റിൽ കഴുത ഓടിക്കയറി ; വീഡിയോ വൈറല്‍
Next articleതദ്ദേശ തെരഞ്ഞെടുപ്പ് നാളെ സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി ; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച;

Leave a Reply