കൊച്ചി : പൂര്‍ണ്ണമായും ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച ആദ്യ ചിത്രം ‘പപ്പ’ തീയേറ്ററിലേക്ക് എത്തുന്നു . ന്യൂ സിലന്‍ഡ് മലയാളിയായ ഷിബു ആന്‍ഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം മെയ് 26ന് തീയേറ്ററിലെത്തും.ന്യൂസിലന്‍ഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ചിത്രമാണിത്. ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച ‘ഹണ്‍ഡ്രഡ്’ എന്ന ചിത്രത്തിന്റെ സംവിധാനവും, ക്യാമറായും നിര്‍വ്വഹിക്കുകയും, രാജീവ് അഞ്ചലിന്‍്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്‍്ററിയുടെ ക്യാമറാമാനായി പ്രവര്‍ത്തിക്കുകയും ചെയ്ത ഷിബു ആന്‍ഡ്രുസിന്‍്റെ പുതിയ ചിത്രമാണ് പപ്പ. ഗോള്‍ഡന്‍ എജ് ഫിലിംസ്, വിന്‍വിന്‍ എന്‍്റര്‍ടൈന്‍മെന്റ് എന്നിവയ്ക്കുവേണ്ടി വേണ്ടി വിനോഷ് കുമാര്‍ മഹേശ്വരന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ ചിത്രമായ ‘സെക്കന്‍്റ് ഷോ’, മമ്മൂട്ടി ചിത്രമായ ‘ഇമ്മാനുവേല്‍’, ‘ആര്‍ജെ മഡോണ’, ‘അതേഴ്സ്’ തുടങ്ങിയ ചിത്രങ്ങളിലും, പ്രധാന വേഷത്തിലെത്തിയ അനില്‍ ആന്‍്റോ ആണ് പപ്പയില്‍ നായക വേഷം അവതരിപ്പിക്കുന്നത്.












