ന്യൂയോര്‍ക്ക് : റോക്ലാന്‍ഡ് കൗണ്ടിയിലുള്ള സെയിന്റ്‌സ് സിംഫണി പിയാനോ & മ്യൂസിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോ അതിപ്രൗഢമായി നടത്തപ്പെട്ടു. 2013-ല്‍ സ്ഥാപിതമായ സ്‌ക്കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ പിന്നീടുള്ള എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ താങ്ക്‌സ് ഗിവിംഗിനോടനുബന്ധിച്ച്, ടാലന്റ് ഷോ ആയി നടത്തി വരുന്നു. വിദ്യാര്‍ത്ഥികളുടെ പഠനത്തോടനുബന്ധിച്ചുള്ള പ്രസ്തുത കലാപരിപാടികളിലൂടെ, അവരുടെ നൈസര്‍ഗീകമായ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായിട്ടും താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോ അവസരം ഒരുക്കുന്നു.സെയിന്റ്‌സ് സിംഫണി വിദ്യാര്‍ത്ഥികള്‍ ഇവാനാ ഉമ്മന്‍, അലൈന വര്‍ഗീസ്, സേല ബാബു, ഇല്ലൈജ ഏബ്രഹാം, ജോഷ്വാ ആന്തണി എന്നിവരുടെ അമേരിക്കന്‍-ഇന്‍ഡ്യന്‍ ദേശീയ ഗാനങ്ങളുടെ ആരംഭിച്ച ടാലന്റ് ഷോയില്‍ പിയാനോ റിസൈറ്റല്‍, ഗാനാലാപങ്ങള്‍, നൃത്തങ്ങള്‍ തുടങ്ങിയ കലാവാസനകള്‍ ഇടതടവില്ലാതെ വേദിയില്‍ അരങ്ങേറിത് ഹൃദ്യവും കര്‍ണ്ണാനന്ദകരവും ആയിരുന്നു. മുഖ്യാതിഥികളെയും, വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളേയും മറ്റ് അഭ്യുദയകാംക്ഷികളേയും സ്‌ക്കൂള്‍ ഡിറക്ടര്‍ ജേക്കബ് ജോര്‍ജ് സ്വാഗതം ചെയ്തു.
വിദ്യാര്‍ത്ഥികളുടെ സ്ഥിരമായ പരിശീലനത്തിന് മാതാപിതാക്കളുടെ നിരന്തരമായ ശ്രദ്ധയും പിന്തുണയും അത്യന്താപേക്ഷിതമാണെന്ന് സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.റോക്ക്‌ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ ഡോ.ആനി പോള്‍ തന്റെ ആശംസാപ്രസംഗത്തില്‍ വിദ്യാര്‍ത്ഥികളിലുള്ള കലാവാസനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും, അതിനായി മാതാപിതാക്കള്‍ എടുക്കേണ്ടുന്ന പരിശ്രമത്തിന്റെ പ്രാധാന്യവും എടുത്തു പറയുകയുണ്ടായി. കുഞ്ഞുങ്ങളില്‍ നല്ല ശീലങ്ങള്‍ പരിശീലിക്കപ്പെടുകയും ഒപ്പം അവരുടെ ബുദ്ധി വികാസത്തിന് ഉതകുന്ന പഠനരീതിയുമാണ് ഇതിലൂടെ സാദ്ധ്യമാകുന്നത് എന്നും ഊന്നിപ്പറഞ്ഞു. പിയാനോ പഠനം വളരെ നാളത്തെ ഒരാഗ്രഹമായിരുന്നെന്നും അത് സാദ്ധ്യമായത് വളരെ സന്തോഷമാണെന്നും സൂചിപ്പിക്കുകയുണ്ടായി. ടാക്‌സ് പ്രാക്ടീഷ്ണറും അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും കൂടിയായ പി.റ്റി.തോമസ് തന്റെ ആശംസാ പ്രസംഗത്തില്‍ സെയിന്റ്‌സ് സിംഫണി, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം പ്രശംസനീയമാണെന്നും അത് അടുത്ത തലമുറയ്ക്ക് പകരുന്ന സന്ദേശം ശക്തമാണെന്നും പറയുകയുണ്ടായി.
റവ.ഫാ.ഡോ.രാജു വര്‍ഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജ് ജോസഫ്(ഇ-മലയാളി), ജിജി ടോം, കുരുവിള ചെറിയാന്‍ സജിപോത്തന്‍, ഷൈമി ജേക്കബ്, ടോം നൈനാന്‍, ഡോ.ലിബി മാത്യു, ജോസഫ് മുണ്ടഞ്ഞിറ തുടങ്ങിയവര്‍ വിവിധ സഭകളെയും, സംഘടനകളെയും, പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് പങ്കെടുക്കുകയുണ്ടായി. സെയിന്റ്‌സ് സിംഫണി സ്‌ക്കൂളിനെ റോക്ലാന്‍ഡ് കൗണ്ടിയുടെ നെടുംതൂണായി വിശേഷിപ്പിക്കുകയും പിയാനോ, മ്യൂസിക് എന്നിവയിലൂടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്തുത സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ തനിക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ അവസരം ലഭിച്ചുകൊണ്ടിരിക്കുന്നതായും നന്ദി പ്രകാശനത്തിനിടയില്‍ ഡോ.ആനി സാമുവേല്‍ സൂചിപ്പിക്കുകയുണ്ടായി. ടാലന്റ് ഷോയുടെ ഭംഗിയായി പ്രവര്‍ത്തനത്തിന് പിന്നില്‍ സ്മിത വര്‍ഗീസ്, സാബു ജോസഫ്, ജോര്‍ജ് പാപ്പന്‍ചിറ, വര്‍ഗീസ് പാപ്പന്‍ചിറ, അജു ഡാനിയേല്‍, സിറിള്‍ നൈനാന്‍, കുര്യന്‍ കോശി, ജോണ്‍സണ്‍ സാമുവല്‍ എന്നിവര്‍ പ്രവര്‍ത്തിക്കുകയുണ്ടായി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മൈക്കള്‍ ജോര്‍ജ്, മറിയ ജോര്‍ജ്, സെറ വര്‍ഗീസ് എന്നിവരുടെ സഹകരണം പ്രശംസനീയമാണ്. മൂന്ന് മണിക്കൂര്‍ നേരം തുടര്‍ച്ചയായ കലാവാസനകള്‍ക്ക് ശേഷം സ്‌ക്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിക്കുകയുണ്ടായി.
കൗണ്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി ലഭിക്കുന്നതില്‍ ഡോ.ആനി പോളിന്റെ നിസ്വാര്‍ത്ഥമായ സഹകരണം ലഭിച്ചു എന്നത് പ്രസ്താവ്യമാണ്. നിസ്മായുടെ 1 മുതല്‍ 6 വരെയുള്ള ലവലുകളില്‍ ഒന്നാമതെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ നല്‍കുകയുണ്ടായി. ഹെലേന സണ്ണി, ആരണ്‍ ആന്തണി, ഇലൈജ ഏബ്രഹാം, ലിയാന ഏബ്രഹാം, അലൈന വര്‍ഗീസ്, ജോനഥന്‍ സാം, നഥാനിയേല്‍ സാമുവല്‍, ഇവാന ഉമ്മന്‍, വിന്‍സ് മാത്യു, എന്നീ വിദ്യാര്‍ത്ഥികള്‍ ട്രോഫികള്‍ക്ക് അര്‍ഹരായി.ദിവ്യാ ജേക്കബ് എം.സി.ആയിരുന്നു. സൗണ്ട് സിസ്റ്റം കിരണ്‍ ചന്ദ്രഹാസയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു. എബിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന ഫോട്ടോ സെഷനും ഡിന്നറിനും ശേഷം ഈ വര്‍ഷത്തെ താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോയ്ക്കു തിരശീല വീണു.
ജേക്കബ് ജോര്‍ജ്













