Home അമേരിക്ക ‘ചിത്രരാഗം ‘ ഹാലോവിയന്‍ ഷോ ന്യൂയോര്‍ക്കില്‍ .

‘ചിത്രരാഗം ‘ ഹാലോവിയന്‍ ഷോ ന്യൂയോര്‍ക്കില്‍ .

96
0

പ്രേക്ഷക മനസുകളില്‍ ഭീതിയും ആകാംഷയും ജനിപ്പിക്കുന്ന ത്രില്ലെര്‍ നാടകം ‘ ചിത്രരാഗം ‘ഈ വരുന്ന ശനിയാഴ്ച , ഒക്ടോബര്‍ 25 നു വൈകുന്നേരം 5 .30 നു ന്യൂയോര്‍ക്കില്‍ ക്വീന്‍സിലുള്ള ഗ്ലെന്‍ ഓക്സിലെ 262 സ്ട്രീറ്റിലുള്ള Q 115 സ്‌കൂളില്‍ വെച്ചു അരങ്ങേറുന്നു. ( അഡ്രസ് 80-51, 262 st Glen Oaks ,NY-11004). മഹിമയുടെ ഫണ്ട് റൈസിങ്ങിന്റെ ഭാഗമായിയാണ് നാടകം അവതരിപ്പിക്കുന്നത് . ന്യൂയോര്‍ക്കിലെ പ്രശസ്ത നാടക കൂട്ടായ്മയായ തീയേറ്റര്‍ ജി ന്യൂയോര്‍ക്കിന്റെ പത്താമത് നാടകമാണ് – ‘ ചിത്രരാഗം’. ഈ കഴിഞ്ഞ ജൂലായില്‍ നോര്‍ത്ത് കാരോളിനയില്‍ നിന്നും ആരംഭിച്ച ‘ ചിത്ര രാഗത്തിന്റെ ‘പ്രദര്‍ശന യാത്രയാണ് ഇപ്പോള്‍ ന്യൂയോര്‍ക്കിലെത്തിയിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത ഗായകനും സിനിമ സംവിധായകനും ആയ ശ്രീ ശബരിനാഥ് ആണ് ഇരുപത്തിയഞ്ചോളം കലാകാരന്മാരെ അണിനിരത്തി ഈ ഹൊറര്‍ ത്രില്ലര്‍ നാടകം സംവിധാനം ചെയ്തു വേദിയില്‍ എത്തിക്കുന്നത്. കാലിക പ്രസക്തിയുള്ള ഈ നാടകത്തില്‍ കേരളത്തോടൊപ്പം അമേരിക്കയും ന്യൂയോര്‍ക്കും എല്ലാം പശ്ചാത്തലമാവുന്നു എന്നതും ഏറെ കൗതുകം ഉളവാക്കുന്നു.

മനുഷ്യമനസുകളിലെ പൈശാചിക വികാരങ്ങളും അവയെ എതിരിടുന്ന നന്മയും, പ്രണയവും ഒക്കെ ചിത്രരാഗം നാടകത്തിന്റെ കഥയിലെ ഊടും പാവുമാവുന്നു. മനോഹരങ്ങളായ ഗാനവും, നൃത്തവും, അത്യാധുനിക സാങ്കേതികത്വം തുളുമ്പുന്ന പശ്ചാത്തല രംഗങ്ങളും ഒക്കെ ‘ചിത്ര രാഗത്തെ’ ഏറ്റവും മികച്ച ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നു. മുത്തശ്ശി കഥകളെ അനുസ്മരിപ്പിക്കുന്ന പ്രേത കഥയില്‍ നിന്നും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തി രംഗങ്ങള്‍ വഴിമാറുമ്പോള്‍ ഒരു മികച്ച ഇന്‍വെസ്റ്റിഗേഷന്‍ മോഡിലേക്ക് നാടകം മാറുന്നു.
ആദ്യന്തം സസ്‌പെന്‍സ് ഒളിഞ്ഞിരിക്കുന്ന ഈ നാടകം വ്യവസ്ഥാപിത നാടക ശൈലിയില്‍ നിന്നും വേറിട്ടൊരു കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക . ഒരു ത്രില്ലെര്‍ സിനിമ പോലെ ചടുലമായി പ്രേക്ഷകരിലേക്ക് ചിത്രരാഗം പടര്‍ന്നു കയറും.

കൃഷ്ണരാജ് മോഹന്‍, സ്മിത ഹരിദാസ്, വത്സ കൃഷ്ണ, രവി നായര്‍, ഹരി ലാല്‍, വിനിത നായര്‍, സന്ദീപ് അരപ്പൊയ്കയില്‍, ജയകുമാര്‍ രാജേഷ് കല്ലുങ്കല്‍, വിനോദ് പ്രീത്, നീന കുമാര്‍, അഭിലാഷ് പുളിക്കത്തൊടി, ദീപ വിജയന്‍, പ്രവീണ മേനോന്‍, പുരുഷോത്തമ പണിക്കര്‍, ഉണ്ണി തൊയക്കാട്ട്, ചിത്ര നായര്‍, സുരേഷ് ചിറകുഴിയില്‍, കൊച്ചുണ്ണി ഇളവന്‍ മഠം, സുവര്‍ണ്ണ കുമാര്‍, ഡോ. ജയകുമാര്‍ മേനോന്‍, ബിജു കൂട്ടുമ്മല്‍, സഞ്ജീവ് നായര്‍, സോമി മാത്യു, വിജീഷ് വിജയന്‍, രേഖ പ്രദീപ്, ബിന്ദു സുന്ദരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ചിത്രരാഗം’ – സംവിധാനം : ശബരിനാഥ്.
കലാസംവിധാനം – സുധാകരന്‍ പിള്ള, നൃത്ത സംവിധാനം -പ്രവീണ മേനോന്‍, സഹ സംവിധാനം -കലാ മേനോന്‍.
ശബ്ദവും വെളിച്ചവും : അനൂപ് മാത്യു. സാങ്കേതിക സഹായം : മധു പിള്ള & സ്വാതി.
അവതരണം : തീയേറ്റര്‍ ജി ന്യൂയോര്‍ക്.

ട്രൈസ്റ്റേറ് ഏരിയയില്‍ ഉള്ള എല്ലാ നല്ലവരായ കലാസ്വാദകരെയും ഈ നാടകം കാണാന്‍ ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി മഹിമ സെക്രട്ടറി ശ്രീ വിനോദ് കെയാര്‍കെ അറിയിച്ചു.

ടിക്കറ്റുകള്‍ $ 100, $ 50, $ 30 എന്നീ നിരക്കുകളില്‍ ലഭ്യമാണ്. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയും വാങ്ങാവുന്നതാണ്. ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

https://www.zeffy.com/en-US/ticketing/chitraragam-a-musical-dance-drama–2025

ശബരീനാഥ്

Previous articleഗ്ലോബൽ മലയാളി ഫെസ്റ്റ് 2026 ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസയിൽ ; ഗ്ലോബൽ മലയാളി രത്ന 17 പേർക്ക്; അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു
Next articleവൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ് ; ഇന്ത്യക്കാർ പ്രിയരെന്ന് അഭിപ്രായം

Leave a Reply